gnn24x7

വാട്ടർഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം

0
389
gnn24x7

വാട്ടർഫോർഡ്: വാട്ടർഫോർഡും പരിസര പ്രദേശങ്ങളിലെ
യും പ്രവാസിമലയാളി സമൂഹത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത കമ്മറ്റിയുടെ ആദ്യയോഗമാണ് 2023-25 കാലാവധിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മുൻ പ്രസിഡണ്ട്  ബോബി ഐപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനൂപ് ജോണിനെ പ്രസിഡണ്ടായും നെൽവിൻ റാഫേലിനെ സെക്രട്ടറിയായും  തിരഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ടായി സുനിമോൾ തമ്പി ജോയിന്റ് സെക്രട്ടറിയായി ബിജു മാത്യു എന്നിവരെ കമ്മറ്റി തിരഞ്ഞെടുത്തു. വിപിൻ ജോസിനെ ട്രഷറർ സ്ഥാനത്തേക്കും ജോബി ജേക്കബിനെ
ജോയിൻറ് ട്രഷറർ ആയും സംഘടന തിരഞ്ഞെടുത്തു. മീഡിയ കൺവീനേഴ്സായി ഷാജു ജോസ്, ദയാനന്ദ് കെ. വി എന്നിവരെ തിരഞ്ഞെടുത്തു. സംഘടനയുടെ ഓഡിറ്ററായി മേരിദാസ് പീറ്റർ തിരഞ്ഞെടുക്കപ്പെട്ടു. ജസ്റ്റിൻ  ജേക്കബ്, ബിജോയ് കുളക്കട, ജയ പ്രിൻസ്, നീതു ജോൺ എന്നിവരെ സംഘടനയുടെയുടെ  ഇവന്റ് കോർഡിനേറ്റേഴ്സായി നിയോഗിച്ചു.

ബോബി ഐപ്പ് , സാബു ഐസക്, റോണി സാമുവൽ തോമസ് , ജിബിൻ ആൻറണി, ഷിനു ജോർജ്, ബിനീഷ് പിള്ള , നവീൻ കെ. എസ് ,ജോയ് സെബാസ്റ്റ്യൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ കമ്മറ്റി വിലയിരുത്തുകയും, ഭാവിപ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി സംഘടിപ്പിക്കാനുള്ള പദ്ധതികൾ ചർച്ച ചെയ്യുകയും ചെയ്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here