ബ്രഹ്മപുരം തീപ്പിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ബ്രഹ്മപുരത്ത് കരാർ കമ്പനിയുമായുള്ള ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ എം ശിവശങ്കറിന് പങ്കുണ്ടെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രി വിഷയത്തിൽ മൗനം പാലിച്ചതെന്നും സ്വപ്ന ആരോപിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആരോപണം.
12 ദിവസത്തെ മൗനം വെടിഞ്ഞ് വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നതിലെ നന്ദി അറിയിക്കുന്നു എന്നു പറഞ്ഞാണ് സ്വപ്നയുടെ കുറിപ്പ് ആരംഭിക്കുന്നത്. മുഖ്യമന്ത്രി നിയമസഭയിൽ ഉൾപ്പെടെ ഈ വിഷയത്തിൽ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയാം. അദ്ദേഹത്തിന്റെ വലംകൈയായ ശിവശങ്കർ ആശുപത്രിയിൽ ആയതുകൊണ്ടാകാം. കരാർ കമ്പനിയുമായുള്ള ഇടപാടിൽ ശിവശങ്കറിനും പങ്കുള്ളതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാതെ കാത്തിരുന്നതെന്നും സ്വപ്ന ആരോപിച്ചു.
മാലിന്യ സംസ്കരണത്തിന് കരാർ കമ്പനിക്ക് നൽകിയ മൊബിലൈസേഷൻ അഡ്വാൻസ് തിരിച്ചുവാങ്ങി ബ്രഹ്മപുരത്ത് തീ അണയ്ക്കാൻ ശ്രമിച്ചവർക്കും കൊച്ചിയിലെ ജനങ്ങൾക്കും നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിക്കുന്നതായും സ്വപ്ന പറഞ്ഞു. കൊച്ചിയിൽ താമസിച്ച് നിങ്ങൾ കാരണം ബെംഗളൂരുവിലേക്ക് രക്ഷപ്പെടേണ്ടി വന്നയാളാണ് താനും, എന്നാൽ ഇതുവരെ മരിച്ചിട്ടില്ല. അതുകൊണ്ടാണ് ഈ വിഷയത്തിൽ സംസാരിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f




































