gnn24x7

“പൂക്കാലം” തയ്യാറാകുന്നു

0
174
gnn24x7

ക്യാമ്പസ് ജീവിതത്തിന്റെ രസാകരമായ മുഹൂർത്തങ്ങൾ കാട്ടിത്തന്ന ചിത്രമാണ് ആനന്ദം. ഗണേഷ് രാജ് എന്ന നവാഗതനാണ് ഈ ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസന്റെ സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് ഗണേഷ് കടന്നുവന്നത്. ആനന്ദത്തിനു ശേഷം നല്ലൊരു ഇടവേളയായിരുന്നു. ആ ഇടവേള ബ്രേക്കു ചെയ്തു കൊണ്ടാണ് ഇപ്പോൾ പൂക്കാലമൊരുക്കുന്നത്.

പൂക്കാലത്തിന്റെ പ്രത്യേകതകൾ

പൂക്കാലം എന്നും സന്തോഷത്തിന്റെ നിറങ്ങൾ സമ്മാനിക്കുന്നതാണ്. നൂറു വയസ്സുള്ള ദമ്പതിമാരുടെ കഥയാണ് പൂക്കാലം എന്ന ചിത്രത്തിലൂടെ ഗണേഷ് രാജ് അവതരിപ്പിക്കുന്നത്. കാർഷിക വിളകളുടെ നാട്ടിലെ ഒരിടത്തരം കുടുംബത്തിലെ ഇട്ടൂപ്പും – കൊച്ചുത്രേസ്യാമ്മയുടേയും ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്.

വിജയ രാഘവനും, കെ.പി.എ.സി.ലീലയുമാണ് ഇട്ടൂപ്പ് – കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരെ അവതരിപ്പിക്കുന്നത്.
നൂറു വയസ്സുകാരന്റെ മേക്കപ്പണിയാൻ തന്നെ ഏറെ സമയം വേണ്ടി വന്നിരുന്നതായി ഗണേഷ്
രാജ് പറഞ്ഞു.

ഒരു കാലഘട്ടത്തിൽ നാടക രംഗത്തെ സൂപ്പർ സ്റ്റാർ ആയിരുന്നു കെ.പി.ഏ.സി. ലീല. അമ്പതുവർഷങ്ങൾക്കു ശേഷമാണ് കെ.പി.ഏ.സി.ലീല വീണ്ടുവീണ്ടുമെത്തുന്നത്.: അമ്പതു വർഷങ്ങൾക്കു ശേഷം ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്ന സിനിമയിൽ അഭിനയിച്ചാണ് വീണ്ടും അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.
രൗദ്രത്തിലെ അഭിനയത്തിന് ഏറ്റം നല്ല നടിയായും തെരഞ്ഞടു : ക്കപ്പെട്ടു. നാലു തലമുറക്കാരുടെ കുട്ടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകൾ എത്സിയുടെ മന:സമ്മതത്തിലൂടെയാണ് കഥ നടക്കുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ സിനിമ.
ഈ സംഭവം ഈ കുടുംബത്തിൽ പല മാറ്റങ്ങൾക്ക് ഇടയാക്കുകയും പല തിരിച്ചറിവുകൾക്കും കാരണമാകുകയും ചെയ്യുന്നു.

അന്നു ആന്റെണിയാണ് എത്സി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ വിജയം നേടിയ ഹൃദയം എന്ന ചിത്രത്തിലെ മായ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് അന്നു ആന്റെണി. സുശീൽ – ആണ് എത്സി യുടെ ഭാവി വരൻ അരുൺ കുര്യനെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അബു സലിമാണ്. എത്സിയുടെ പിതാവ് – എന്ന കഥാപാത്രത്തെയാണ് അബു സലിം അവതരിപ്പിക്കുന്നത്. മുഴുനീള കോമഡി കഥാപാത്രം കൂടിയാണിത്.
വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തെ സഹാസിനിയും അവതരിപ്പിക്കുന്നു. വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, ജഗദീഷ്, ജോണി ആന്റെണി രാധാ ഗോമതി, ഗംഗാ മീരാ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, എന്നിവരുടെ വരികൾക്ക് സച്ചിൻ വാര്യർ ഈണം പകർന്നിരിക്കുന്നു. ആനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണവും മിഥുൻ മുരളി എഡിറ്റിംഗും നിർവ്വഹിക്കുന്നു.

കലാസംവിധാനം – സൂരജ് കുറവിലങ്ങാട്.
മേക്കപ്പ് – റോണക്സ് സേവ്യർ
കോസ്റ്റ്യും ഡിസൈൻ – റാഫി കണ്ണാടിപ്പറമ്പ്
നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ്.

സി.എൻ.സി. സിനിമാസ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ വിനോദ് ഷൊർണൂരും തോമസ് തിരുവല്ലയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രം ഏപ്രിൽ എട്ടിന് പ്രദർശനത്തിനെത്തുന്നു.

-വാഴൂർ ജോസ്

GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here