gnn24x7

195 രാജ്യങ്ങളും തലസ്ഥാനങ്ങളും നിമിഷനേരത്തിൽ : ഓർമ്മശക്തിയിൽ റെക്കോർഡുകൾ വാരിക്കൂട്ടി അയർലണ്ട് മലയാളി സഹോദരങ്ങൾ ജോൺ മരിയയും ജോസഫ് മാരിയോയും

0
2059
gnn24x7

എത്ര ലോകരാജ്യങ്ങളുടെ പേരും തലസ്ഥാനവും നിങ്ങൾക്ക് ഓർത്തെടുക്കാൻ ആകും.? ഏവരെയും അതിശയിപ്പിച്ച് 195 രാജ്യങ്ങളും തലസ്ഥാനങ്ങളും ഞൊടിയിടയിൽ പറഞ്ഞു ലോക റെക്കോർഡുകൾ വാരിക്കൂട്ടുകയാണ് മലയാളി സഹോദരങ്ങളായ ജോൺ മരിയയും ജോസഫ് മാരിയോയും. ഏറെ കൗതുകമുണർത്തുന്നത് ഇവരുടെ പ്രായമാണ്. എഴും ആറും വയസ്സിനിടയിലാണ് ഈ മിടുക്കന്മാരെ തേടി ചാമ്പ്യൻസ് ബുക്ക്‌ ഓഫ്‌ വേൾഡ് റെക്കോർഡ്സ് വരെ എത്തിയിരിക്കുന്നത്.

1 മിനിറ്റും 47 സെക്കൻഡും 09 മില്ലിസെക്കൻഡും സമയമെടുത്താണ് ജോൺ മരിയ ജനീഷ് Champions Book of World Records സ്വന്തമാക്കിയത്. 7 വയസ്സും 10 മാസം പ്രായം മാത്രമാണ് അന്ന് ജോണിന്. ആദ്യമായി ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ജോൺ ഏഷ്യ ബുക്ക്‌ ഓഫ് റെക്കോർഡ്സും കരസ്ഥമാക്കിയിരുന്നു. സഹോദരൻ ജോസഫ് മാരിയോ ‘ കിഡ്സ്‌ ‘ വിഭാഗത്തിലാണ് റെക്കോർഡ് നേടിയത്. ജോസഫ് നിലവിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സും സ്വന്തമാക്കി.

അയർലൻഡിൽ ഹെൽത്ത് സർവീസ് പ്രൊഫഷണൽസായി ജോലി നോക്കുന്ന ജനീഷ് ജോർജ്, സൗഭാ അഗസ്റ്റിൻ ദമ്പതികളുടെ മക്കളാണ് ജോൺ മരിയയും ജോസഫ് മാരിയോയും. കണ്ണൂർ ചെറുപുഴ സ്വദേശികളായ കുടുംബം നിലവിൽ കിൽക്കിനിയിലാണ് താമസിക്കുന്നത്. CBS primary school, Kilkenny ലാണ് ജോൺ മരിയ പഠിക്കുന്നത്. Presentation primary school, കിൾക്കെന്നിയിലെ വിദ്യാർഥിയാണ് ജോസഫ് മാരിയൊ.

കുട്ടികൾക്ക് ചെറിയ പ്രായത്തിൽ തന്നെ രാജ്യങ്ങളുടെ പേരുകൾ പഠിക്കുന്നതിൽ കൗതുകമുള്ളതായി രക്ഷിതാക്കൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. കുട്ടികളുടെ താല്പര്യം മനസ്സിലാക്കി അവർ എല്ലാ പിന്തുണയോടുകൂടി ഒപ്പം നിന്നു. ആദ്യഘട്ടത്തിൽ മേപ്പുകളുടെ സഹായത്തോടെ കുട്ടികൾക്ക് രാജ്യങ്ങളെ കുറിച്ച് പറഞ്ഞു നൽകി. പിന്നീട് അവർ സ്വയമേ രാജ്യങ്ങളുടെ പേരുകളും തലസ്ഥാനങ്ങളും പഠിക്കുന്നത് ശീലമാക്കി.

പുസ്തക വായന, ചിത്രരചന, ചെസ്സ് തുടങ്ങിയ വിനോദങ്ങളാണ് ജോണിനും ജോസഫിനും ഏറെ പ്രിയങ്കരം. തങ്ങളുടെ തിരക്കിനിടയിലും ഒഴിവു സമയം കണ്ടെത്തി മക്കളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാൻ ജനീഷും സൗഭയും തയ്യാറായതോടെ ഏവരെയും അതിശയിപ്പിക്കുന്ന പ്രകടനത്തോടെ ജോണും ജോസഫും റെക്കോർഡുകൾ സ്വന്തമാക്കുകയാണ്. കുട്ടികളുടെ ഈ നേട്ടം അയലണ്ട് മലയാളികളുടെയും കൂടി അഭിമാനമായി മാറിക്കഴിഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here