രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് നടപടികൾക്ക് പട്ന ഹൈക്കോടതിയുടെ സ്റ്റേ. മേയ് 16 വരെയാണ് എല്ലാ നടപടികളും സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടത്. രാഹുൽ ഗാന്ധി കർണാടകത്തിലെ ബെല്ലാരിയിൽ നടത്തിയ മോദി പരാമർശത്തിനെതിരേ രാജ്യസഭാ എംപി സുശീൽ കുമാർ മോദി നൽകിയ മാനനഷ്ടക്കേസിലാണ് ഹൈക്കോടതിയുടെ നടപടി.
തനിക്കെതിരായ ഹർജിതള്ളണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹർജിപരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് സന്ദീപ് സിങ് അധ്യക്ഷനായ ബെഞ്ച്ഉത്തരവിട്ടത്. ഇതേ പരാമർശത്തിന്റെപേരിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ചസാഹചര്യത്തിൽ പന കോടതി കേസ് പരിഗണിക്കുന്നത്നിയമവിരുദ്ധമാണെന്ന് രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു.
കേസിൽ രാഹുൽ ഗാന്ധി ചൊവ്വാഴ്ച വിചാരണ കോടതിയിൽ ഹാജരാകാൻ ഇരിക്കെയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ സാഹചര്യത്തിൽ വിചാരണ കോടതിയിൽ രാഹുലിന് ഹാജരാകേണ്ടതില്ല. കേസ് ഹൈക്കോടതി വീണ്ടും മേയ് 15-ന് പരിഗണിക്കും. 2019-ൽ ബെല്ലാരിയിൽ നടത്തിയ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ‘എങ്ങനെയാണ് എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് വരുന്നത്’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഇതുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ മാനനഷ്ടക്കേസിൽ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിന് രണ്ടുവർഷം തടവ് വിധിച്ചത്. ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് രാഹുലിന് എംപി സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f