ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ അറ്റ്ലാന്റിക് സമുദ്രാന്തർഭാഗത്തേക്ക് സഞ്ചാരികളുമായി പുറപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത ജലപേടകം-ടൈറ്റന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.
അതേസമയം, ജലത്തിനടിയിൽ തിരച്ചിലിന്റെ ഭാഗമായി ഉപയോഗിക്കുന്ന സോനാർ ഉപകരണങ്ങൾ ചില ശബ്ദതരംഗങ്ങൾ പിടിച്ചെടുത്തതായി റിപ്പോർട്ട് പുറത്തെത്തി. ടൈറ്റൻ കാണാതായ മേഖലയിൽനിന്നാണ് ശബ്ദം പിടിച്ചെടുത്തതെന്ന് ബി.ബി.സി. റിപ്പോർട്ട് ചെയ്തു.രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ കാനഡയുടെ പി.-3 എയർക്രാഫ്റ്റ് വിന്യസിച്ച സോനാർ ആണ് ശബ്ദതരംഗങ്ങൾ പിടിച്ചെടുത്തതെന്ന് യു.എസ്. കോസ്റ്റ്ഗാർഡ് അറിയിച്ചു. ഇത് യു.എസ്. നേവി വിദഗ്ധർ വിശകലനംചെയ്തുകൊണ്ടിരിക്കുകയാണ്.
ശബ്ദം എവിടെനിന്നാണ് ലഭിച്ചത്വിട്ടയക്കണംSee Moreഎന്നറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച, അര മണിക്കൂറിന്റെ ഇടവേളകളിലാണ് ശബ്ദം കേട്ടിരുന്നതെന്ന് യു.എസ്. സർക്കാരിന്റെ ഇന്റേണൽ കമ്യൂണിക്കേഷനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യം ശബ്ദതംരഗങ്ങൾ പിടിച്ചെടുത്തത് നാലു മണിക്കൂറിനു ശേഷം വേറെ സോനാറും ഉപയോഗപ്പെടുത്തിയിരുന്നു. അപ്പോഴും ശബ്ദം കേൾക്കാൻ സാധിച്ചിരുന്നു. എന്നാൽ ചൊവ്വാഴ്ച എപ്പോഴാണ് ശബ്ദം കേട്ടതെന്ന കാര്യം യു.എസ്. സർക്കാരിന്റെ ഇന്റേണൽ കമ്യൂണിക്കേഷനിൽ വ്യക്തമായി പറയുന്നില്ലെന്നാണ് വിവരം.
ഞായറാഴ്ച പുലർച്ചെയാണ് ടൈറ്റൻ പേടകവുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്. പേടകം നിയന്ത്രിക്കുന്ന ആൾ, ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ്-പാകിസ്താനി വ്യവസായി ഷെഹ്സാദ ദാവൂദ്, മകൻ സുലേമാൻ ഉൾപ്പെടെ അഞ്ചുപേരാണ് പേടകത്തിലുള്ളത്. ഇവർക്കായി യു.എസും കാനഡയും സംയുക്തമായി നടത്തുന്ന തിരച്ചിൽ പുരോഗമിക്കുകയാണ്.
ഓക്സിജൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ അകത്തുണ്ടെങ്കിലും പുറത്തുനിന്ന് മാത്രമേ ടൈറ്റൻ തുറക്കാനാവുകയുള്ളൂ. മുപ്പത് മണിക്കൂർ സമയത്തേക്ക് മാത്രമുള്ള ഓക്സിജനാണ് പേടകത്തിൽ അവശേഷിക്കുന്നതെന്നാണ് വിവരം. മേഖലയിലെ മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനകം 1,970 ചതുരശ്ര അടിയിൽ തിരച്ചിൽ നടത്തിയിട്ടുണ്ടെന്ന് യു.എസ്. കോസ്റ്റ് ഗാർഡ് അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BhPDTny97p6JYunSO4wSHL