gnn24x7

Work-life balance act: മുലയൂട്ടൽ ഇടവേളകൾക്കുള്ള അവകാശം രണ്ട് വർഷം വരെ നീട്ടി; മെഡിക്കൽ ആവശ്യങ്ങൾക്കായി ശമ്പളമില്ലാത്ത അവധി ലഭിക്കും

0
430
gnn24x7

ലൈഫ് ബാലൻസ് ആക്ടിന്റെ ഭാഗമായി കൂടുതൽ മുലയൂട്ടൽ ഇടവേളകൾ അനുവദിച്ചു. ജോലി ചെയ്യുന്ന സ്ത്രീകൾക്കുള്ള മുലയൂട്ടൽ ഇടവേളകൾക്കുള്ള അവകാശം നിലവിലുള്ള ആറ് മാസം എന്നത് രണ്ട് വർഷം വരെ നീട്ടും. ജോലിചെയ്യുകയും മുലയൂട്ടുകയും ചെയ്യുന്ന സ്ത്രീകൾക്ക് പ്രസവശേഷം ഓരോ ദിവസവും 1 മണിക്കൂർ ജോലിയിൽ നിന്ന് വേതനത്തോടെ അവധിയെടുക്കാൻ അർഹതയുണ്ട്. ഒരുമിച്ച് 60 മിനിറ്റ്, 30 മിനിറ്റിന്റെ രണ്ട് ഇടവേളകൾ, 20 മിനിട്ടുള്ള മൂന്ന് ഇടവേളകൾ എന്ന നിലയിൽ മുലയൂട്ടലിനുള്ള ഇടവേള പ്രയോജനപ്പെടുത്താനാവും.

ഇതുകൂടാതെ, മാതാപിതാക്കൾക്കും പരിചരിക്കുന്നവർക്കും മെഡിക്കൽ ആവശ്യങ്ങൾക്കായി ശമ്പളമില്ലാത്ത അവധിക്ക് പുതിയ അവകാശം ഉണ്ടായിരിക്കും. “കുട്ടി ജനിച്ച് രണ്ട് വർഷത്തേക്ക് മുലയൂട്ടൽ ഇടവേളകൾ നീട്ടുന്നതിലൂടെ, പ്രസവാവധിക്ക് ശേഷം ജോലിയിലേക്ക് മടങ്ങുന്ന സ്ത്രീകൾക്ക് മുലയൂട്ടൽ തുടരുന്നതിന് പിന്തുണ നൽകാം. പൊതുജനാരോഗ്യ മേഖലയിൽ മികച്ച തീരുമാനങ്ങളിൽ ഒന്നാണിത്”- Minister for Children, Equality, Disability, Integration and Youth Roderic O’Gorman പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7