gnn24x7

‘പ്രസംഗം കഴിഞ്ഞ് പോകവെ രാഹുൽ ഫ്ളൈയിങ് കിസ് നൽകി’; ആരോപണവുമായി സ്മൃതി ഇറാനി

0
491
gnn24x7

മണിപ്പുർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോൾ രാഹുൽ ഗാന്ധി ഫ്ളൈയിങ് കിസ് നൽകിയെന്ന് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം പ്രസംഗിച്ച സ്മൃതി ഇറാനിയാണ് സഭയിൽ ആരോപണം ഉന്നയിച്ചത്. ബിജെപി വനിതാ എംപിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകുമെന്നാണ് വിവരം.

സ്ത്രീ വിരുദ്ധനായ ഒരാൾക്ക് മാത്രമേ പാർലമെന്റിൽ സ്ത്രീകളുടെ സീറ്റുകളിലേക്ക് നോക്കി ഫ്ളൈയിങ് കിസ് നടത്താൻ സാധിക്കുകയുള്ളൂവെന്ന് സ്മൃതിപറഞ്ഞു.’എനിക്ക് മുമ്പായി സംസാരിക്കാൻ അവസരം ലഭിച്ചയാൾ പോകുന്നതിന് മുമ്പ് ഒരു അസഭ്യം പ്രകടിപ്പിച്ചു. പാർലമെന്റിലെ വനിതാ അംഗങ്ങൾ ഇരിക്കുന്നതിന് നേരെ ഒരു ഫ്ളെയിങ് കിസ് നൽകാൻ സ്ത്രീവിരുദ്ധനായ പുരുഷന് മാത്രമേ കഴിയൂ. ഇത്രയും മാന്യതയില്ലാത്ത പെരുമാറ്റം രാജ്യത്തെ പാർലമെന്റിൽ മുമ്പൊരിക്കലും കണ്ടിട്ടില്ല’ സ്മൃതി പറഞ്ഞു.

2018ൽ മോദി സർക്കാറിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചർച്ച നടക്കുന്നതിനിടെ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപിടിച്ചത് വലിയ ചർച്ചാ വിഷയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ശക്തമായ ഭാഷയിൽ കടന്നാക്രമിച്ചു കൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ അന്നത്തെ പ്രസംഗം. വാഗ്ദാനങ്ങൾ നൽകി പ്രധാനമന്ത്രി ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, പറയുന്ന വാക്കുകൾക്ക് അർത്ഥമുണ്ടാകണമെന്നും രാഹുൽ തുറന്നടിച്ചു. എന്നാൽ രൂക്ഷമായ വിമർശന പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിയെ ആലിംഗനം ചെയ്ത രാഹുൽ എല്ലാവരെയും ഞെട്ടിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7