വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലിൽ ഡബ്ലിനിലെ Blanchardstown ൽ രണ്ട് വീടുകൾക്ക് തീ പിടിച്ചു. മൂന്ന് ഫയർ എഞ്ചിനുകൾ സംഭവസ്ഥലത്ത് എത്തിയതായും തീ നിയന്ത്രണ വിധേയമാക്കിയതായും ഡബ്ലിൻ ഫയർ ബ്രിഗേഡ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി 19 കൗണ്ടികളിൽ ഇടിമിന്നലുണ്ടാകുമെന്ന് മെറ്റ് ഐറിയൻ മുന്നറിയിപ്പ് നൽകിയിരുന്നു. ലീൻസ്റ്റർ, കവൻ, മോനാഗൻ, കോർക്ക്, ലിമെറിക്ക്, ടിപ്പററി, വാട്ടർഫോർഡ്, ലെട്രിം എന്നിവിടങ്ങളിൽ ഇടിമിന്നലിനുള്ള സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് നൽകിയിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz










































