മികച്ച പങ്കാളിത്തത്തിലും സംഘാടന മികവിലും മാതൃകയായി സൗത്ത് ഡബ്ലിൻ മലയാളികളുടെ ഓണഘോഷം. മലയാളീസ് ഇൻ സൗത്ത് ഡബ്ലിൻ , സോഷ്യൽ സ്പേസ് അയർലണ്ട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘തിരുവോണം 2023’ മറുനാടൻ മലയാളികളുടെ ഒത്തൊരുമയുടെ വിജയമായി മാറി.


ശനിയാഴ്ച രാവിലെ 11 മണി മുതൽ സെയ്ന്റ് ബ്രിജിദ് ഹാൾ സ്റ്റിലോർഗനിൽ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ഡന്ലെരി കൗണ്ടി കൗൺസിലർ Denis O’ Callaghan പരിപാടിയിൽ മുഖ്യാതിഥിതിയായിരുന്നു.

മലയാളി മങ്കമാർ അണിനിരന്ന ആകർഷകമായ മെഗാ തിരുവാതിരയും, ആബാലവൃദ്ധം പങ്കാളിയായി ആവേശം നിറഞ്ഞ വടംവലി മത്സരവും ആഘോഷങ്ങളുടെ മാറ്റുക്കൂട്ടി. ഓണരുചി വിളമ്പി 450 ഓളം പേർക്ക് വിഭവ സമൃദ്ധമായ സദ്യയും നൽകി. കൂടാതെ വിവിധ കലാ പരിപാടികളിലും ഓണക്കളികളിലും നിരവധി പേർ പങ്കാളികളായി.


GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb