gnn24x7

താപനില 27C വരെയാകാൻ സാധ്യത; അയർലണ്ടിൽ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പ് നൽകി

0
666
gnn24x7

അടുത്ത രണ്ട് ദിവസങ്ങളിൽ താപനില 27 ഡിഗ്രി സെൽഷ്യസിനോ അതിൽ കൂടുതലോ ആകാൻ സാധ്യത. മെറ്റ് ഐറിയൻ അയർലണ്ടിന് സ്റ്റാറ്റസ് യെല്ലോ ഹൈ ടെമ്പറേച്ചർ മുന്നറിയിപ്പ് നൽകി. നാളെയും വെള്ളിയാഴ്ചയും കാലാവസ്ഥ വളരെ ചൂടുള്ളതും ഹ്യൂമിഡും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. പല പ്രദേശങ്ങളിലും പകൽ താപനില 27 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രികാല താപനില 15 ഡിഗ്രി സെൽഷ്യസിൽ മുകളിലാകും.

ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 26C ആയി ഉയരും, ചൂടും ഈർപ്പവും തെളിഞ്ഞ കാലാവസ്ഥയും പ്രതീക്ഷിക്കുന്നു. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില 14C മുതൽ 17C വരെ ആകും. ഇന്നും നാളെയും ഫംഗസ് ബീജങ്ങളുടെ ഉയർന്ന അപകട സാധ്യതയുണ്ടെന്നും Met Eireann മുന്നറിയിപ്പ് നൽകി. അറ്റ്‌ലാന്റിക് സമുദ്രത്തിലെ നിരവധി ചുഴലിക്കാറ്റുകളും ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും ഡിപ്പ്രെഷന്നും, ഉയർന്ന അന്തരീക്ഷത്തിലേക്ക് ചൂടുള്ള വായു പമ്പ് ചെയ്യുന്നതും, കിഴക്ക് നിന്ന് ഉയർന്ന മർദ്ദം ഉണ്ടാക്കാൻ അനുവദിക്കുന്നതുമാണ് ഇപ്പോഴത്തെ ചൂടിന് കാരണമാകുന്നതെന്ന് മെറ്റ് ഐറിയൻ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7