gnn24x7

പഴയ മന്ദിരം ഇനി ‘സംവിധാൻ സദൻ’; പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യസമ്മേളനം ചേരുന്നു ; വനിതസംവരണ ബിൽ ഇന്ന് അവതരിപ്പിക്കും

0
152
gnn24x7

ദില്ലി:ഇനത്യൻ ജനാധിപത്യ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് പുതിയ പാർലമെന്റ് മന്ദിരം തുറന്നു. പഴയ പാർലമെന്റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന സംയുക്തസമ്മേളനത്തിന് ശേഷം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ കാൽനടയായി പുതിയ മന്ദിരത്തിലേക്ക് എത്തുകയായിരുന്നു. സ്പീക്കർ ഓം ബിർല ലോക്സഭ നടപടികൾ തുടങ്ങിയതായി പ്രഖ്യാപിച്ചു. പുതിയ പാർലമെന്റ് നിർമ്മാണത്തിൽ പ്രധാനമന്ത്രിയെ സ്പീക്കർ അഭിനന്ദിച്ചു തുടർന്ന് പ്രധാനമന്ത്രി ലോക്സഭയിൽ സംസാരിച്ചു. ചരിത്രപരമായ തീരുമാനം പുതിയപാർലമെന്റ് മന്ദിരത്തിലെ ആദ്യസമ്മേളനത്തിൽ ഉണ്ടാകുമെന്ന് മോദിനേരത്തേ വ്യക്തമാക്കിയിരുന്നു.

വനിതസംവരണ ബിൽ ‘നാരി ശക്തി വന്ദൻ’ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും. നാളെ ചർച്ച നടത്തി ബില്ല് പാസാക്കും. വ്യഴാഴ്ച രാജ്യസഭയിൽ വനിത ബില്ലിൽ ചർച്ച നടക്കും. പഴയ പാർലമെന്റ് മന്ദിരം ഇനി ഭരണഘടന മന്ദിരം എന്നറിയപ്പെടുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുന്നു. പുതിയ ഭാവിയിലേക്ക് ഇന്ത്യ നടന്നടുക്കുന്നുവെന്ന് മോദി ആശംസിച്ചു.

പഴയ പാർലമെന്റ് മന്ദിരത്തിൽ നിന്നും പുതിയ മന്ദിരത്തിലേക്ക് അംഗങ്ങൾ ഇന്ന് പ്രവേശിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് അംഗങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിച്ചു. വികാര നിർഭര നിമിഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടന ഇവിടെയാണ് രൂപമെടുത്തത്. ദേശീയ ഗാനത്തിനും, ദേശീയ പതാകക്കും അംഗീകാരം നൽകിയ ഇവിടെ വച്ച് വികസിത ഇന്ത്യക്കായി വീണ്ടും പ്രതിജ്ഞയെടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.മുത്തലാഖ് നിരോധനത്തിനടക്കം ഇവിടം സാക്ഷിയായെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

നാലായിരം നിയമങ്ങൾ ഈ മന്ദിരത്തിൽ നിർമ്മിച്ചു. ജമ്മു കാശ്മീർ പുനഃസംഘടനക്കും ഇവിടം സാക്ഷിയായി. എതിർശബ്ദങ്ങളെ അവഗണിച്ചാണ് തീവ്രവാദത്തെ ചെറുക്കാൻ ജമ്മു കശ്മീർ പുനഃസംഘടന കൊണ്ടുവന്നത്. ഇന്ന് അവിടെ സമാധാനം പുലരുന്നു. പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7