തെക്ക് ഭാഗത്തുള്ള മൂന്ന് കൗണ്ടികളിൽ ശക്തമായ മഴയെ തുടർന്ന് യെല്ലോ അലർട്ട് നൽകി. കോർക്ക്, വാട്ടർഫോർഡ്, വെക്സ്ഫോർഡ് എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ മുന്നറിയിപ്പ് നൽകിയത്. ഡൊണെഗൽ, ഗാൽവേ, മയോ, സ്ലിഗോ എന്നിവേദങ്ങളിൽ ഞായറാഴ്ച രാത്രി 9 മണി വരെയാണ് അലേർട്ട്. പ്രാദേശത്ത് വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സങ്ങൾക്കും സാധ്യതയുള്ളതായി Met Éireann മുന്നറിയിപ്പ് നൽകുന്നു.
പടിഞ്ഞാറൻ തീരത്ത് ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 9 വരെ Mizen Head, Slyne Head ,Malin Head ഉൾപ്പെടുന്ന പ്രദേശങ്ങളിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്ക്, കിഴക്കൻ തീരങ്ങളിലും, മാലിൻ ഹെഡ് മുതൽ വിക്ലോ ഹെഡ് വരെയും വാലന്റിയ, ഐറിഷ് സീ എന്നിവിടങ്ങളിൽ ഞായറാഴ്ചയും സമാനമായ മുന്നറിയിപ്പ് നിലവിലുണ്ടാകും.യെല്ലോ വാണിംഗ് രാവിലെ 11 മണിക്ക് ആരംഭിച്ച് തിങ്കളാഴ്ച അർദ്ധരാത്രി വരെ തുടരും. ഞായറാഴ്ച രാജ്യത്തുടനീളം മഴയും 17 മുതൽ 19 ഡിഗ്രി വരെ ഉയർന്ന താപനിലയും ലഭിക്കും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb