വിസ അപേക്ഷകൾ ഓൺലൈനായി നൽകുമ്പോൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD). AVATS ഔദ്യോഗിക വെബ്സൈറ്റ്,https://www.visas.inis.gov.ie/AVATS/OnlineHome.aspx ,വഴി മാത്രമേ ഐറിഷ് വിസ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. മറ്റേതെങ്കിലും വെബ്‌സൈറ്റിൽ നിങ്ങൾ ഒരു വിസ അപേക്ഷയോ അനുബന്ധ പേയ്‌മെന്റോ നടത്തരുത്. ഇത്തരം അനധികൃത വെബ്സൈറ്റുകൾ വഴി നൽകുന്ന നിങ്ങളുടെ അപേക്ഷ, വിസ ഓഫീസ് സ്വീകരിക്കുകയോ പ്രോസസ്സ് ചെയ്യുകയോ ചെയ്യില്ല. വിസ അപേക്ഷ സമർപ്പിക്കാൻ ഉപയോഗിക്കുന്ന വെബ്‌സൈറ്റിനെക്കുറിച്ച് എന്തെങ്കിലും ചോദ്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, AVATSmail@justice.ie-നെ ബന്ധപ്പെടുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S