gnn24x7

201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍

0
181
gnn24x7

മസ്‌കറ്റ്:  201 പ്രവാസികള്‍ക്ക് പൗരത്വം അനുവദിച്ച് ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിവിധ രാജ്യക്കാരായ  201 പ്രവാസികള്‍ക്കാണ് പൗരത്വം ലഭിച്ചത്. പൗരത്വം ലഭിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

600 റിയാലാണ് പൗരത്വത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിരക്ക്. സ്വദേശികളുടെ ഭാര്യമാര്‍ക്കോ മുന്‍ ഭാര്യമാര്‍ക്കോ ഒമാന്‍ പൗരത്വം ലഭിക്കുന്നതിന് 300 റിയാല്‍ നല്‍കിയാല്‍ മതിയാകും. കുട്ടികള്‍ക്കും 300  റിയാല്‍ അടയ്ക്കണം. അപേക്ഷിക്കുന്നവര്‍ ഒമാനില്‍ ജോലി ചെയ്യുന്നതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. അപേക്ഷകനെതിരെ നേരത്തെ യാതൊരു തരത്തിലുമുള്ള നിയമ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും തെളിയിക്കണം. അപേക്ഷ  നല്‍കുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടടക്കം 12 തരം രേഖകളും സമര്‍പ്പിക്കണം. ഒമാനി പൗരത്വം ലഭിക്കുന്ന വിദേശികളുടെ കുട്ടികള്‍ക്കും ആറ് മാസത്തിനകം പൗരത്വം ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കുന്ന വിദേശികള്‍ക്ക് അറബിക് ഭാഷാ എഴുത്ത് പരീക്ഷയുണ്ടാകും. പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ആറ് മാസത്തിന് ശേഷം വീണ്ടും എഴുതാം. ഇങ്ങനെ നാലു തവണ വരെ പരീക്ഷ എഴുതാനാകും. പൗരത്വം ലഭിക്കുന്ന വിദേശികള്‍ക്ക് ആറു മാസത്തിലേറെ രാജ്യത്തിന് പുറത്ത് തുടര്‍ച്ചയായി കഴിയാനാകില്ല. മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയും വേണം. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7