gnn24x7

ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പ്: ഫിനെഗെയിൽ പാർട്ടി സ്ഥാനാർത്ഥിയായി Linkwinstar Mattathil Mathew

0
965
gnn24x7

2024ലെ ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി ഒരു മലയാളി സ്ഥാനാർത്ഥി. ഡബ്ലിൻ മലയാളി സമൂഹത്തിന് ഏറെ സുപരിചിതനായ Linkwinstar Mattathil Mathew നെ ഫിനെഗെയിൽ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഡബ്ലിൻ നോർത്തിലെ Artane -White ഹാൾ മണ്ഡലത്തിൽ നിന്നാണ് Linkwinstar മൽസരിക്കുന്നത്.

Beaumont, Santry,Kilmore, Coolock, White Hall, Glasnevin, Drumcodra Upper,Griffths Avenew, Artane, Colonshaugh, Prioreswood Darndale Larchill Belcamp തുടങ്ങി പ്രദേശങ്ങൾ ഉൾപ്പെടുന്ന വാർഡിൽ വിജയം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു Linkwinstar. കേരളത്തിലും അതുപോലെ അയർലണ്ടിലും പൊതുപ്രവർത്തന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച Linkwinstar Mattathil Mathew ന്റെ വിജയം ഇവിടെ ഓരോ മലയാളിയും ആഗ്രഹിക്കുന്നതാണ്.

https://www.finegael.ie/our-people/local-election-candidates/dublin/dublin-city/artane-whitehall/linkwinstar-mattathil-mathew/

കേരളത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, മുൻ അദ്ധ്യാപകൻ എന്നിങ്ങനെ Linkwinstar ന്റ കർമ്മ മേഖലകൾ നീളുന്നു. സ്കൂൾ പാർലമെൻറ് ചെയർമാൻ, എറണാകുളം സെൻറ് ആൽബർട്ട് കോളജ്, തൃക്കാക്കര ഭാരത് മാതാ കോളേജ് യൂണിയനുകളുടെ പ്രധാന സ്ഥാനങ്ങൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. മികച്ച സംഘടകനുള്ള നിരവധി പുരസ് കാരങ്ങൾ ഇതിനകം Linkwinstar നേടിയിട്ടുണ്ട്.

വിദ്യാർഥികൾ ഉൾപ്പെടെ അടക്കം PPSനമ്പർ ഉള്ള എല്ലാവർക്കും ഈ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താവുന്നതാണ്. വോട്ട് ചെയ്യുന്നതിന് എത്രയും വേഗം വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുക. www.checkthregister. ie എന്ന വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഡബ്ലിൻ സിറ്റി കൗൺസിൽ ഏരിയ നമ്പർ, എയർകോഡ് നമ്പർ എന്നിവ ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയാവുന്നതാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7