ന്യൂഡൽഹി: അമ്മ സോണിയാ ഗാന്ധിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് രാഹുൽ ഗാന്ധി രാഷ്ടീയത്തിൽ ഇറങ്ങിയതെന്നും രാഷ്ട്രീയം അദ്ദേഹത്തിന് പറ്റിയ പണിയല്ലെന്നും നടി കങ്കണ റണാവട്ട്. അതിമോഹമുള്ള അമ്മയുടെ ഇരയാണ് രാഹുൽ എന്നാണ് ഹിമാചലിലെ മാണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കൂടിയായ കങ്കണ പറഞ്ഞത്. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
‘അതിമോഹമുള്ള ഒരമ്മയുടെ ഇരയാണ് രാഹുൽ ഗാന്ധി. ജീവിതത്തിൽ അദ്ദേഹം ഒരു വിജയവും കൈവരിച്ചിട്ടില്ല. ത്രീ ഇഡിയറ്റ് എന്ന സിനിമയിൽ നാം കണ്ടതു പോലെ മക്കൾ കുടുംബത്തിന്റെ ഇരകളാണ്. ഇതേ സാഹചര്യമാണ് രാഹുൽ ഗാന്ധിക്കുള്ളത്. അമ്പത് വയസ്സു കഴിഞ്ഞിട്ടും യുവനേതാവ് എന്ന രീതിയിലാണ് രാഹുലിനെ രാഷ്ട്രീയത്തിൽ ലോഞ്ച് ചെയ്തത്. ഒറ്റപ്പെട്ട, വലിയ സമ്മർദം അനുഭവിക്കുന്ന ഒരാളായാണ് എനിക്ക് രാഹുലിനെ തോന്നിയത്’ എന്നും കങ്കണ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb