gnn24x7

“സ്നേഹ സംഗീതരാവ്” ഡബ്ലിനിൽ മെയ്‌ 24ന്

0
657
gnn24x7

ക്രിസ്തീയ ഭക്തിഗാന രംഗത്തെ പകരക്കാരനില്ലാത്ത പ്രതിഭ പീറ്റർ ചേരാനല്ലൂർ നേതൃത്വം നൽകുന്ന സംഗീത സന്ധ്യയ്ക്ക് അയർലണ്ട് സാക്ഷിയാകാൻ ഇനി ദിവസങ്ങൾ മാത്രം.ടോപ് സിംഗർ പരിപാടിയിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ പൊന്നോമന ഗായിക മേഘ്നക്കുട്ടി, സ രി ഗ മ പ റിയാലിറ്റി ഷോയിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ലിബിൻ സ്കറിയ, തുടങ്ങി അയർലണ്ട് മലയാളി സംഗീത പ്രേമികളുടെ പ്രിയ ഗായകർ എല്ലാം ഒത്തുകൂടുകയാണ് ഡബ്ലിനിൽ. VISWAS FOODS അവതരിപ്പിക്കുന്ന “സ്നേഹ സംഗീതരാവ്” മെയ്‌ 24നു ഡബ്ലിനിൽ അരങ്ങേറും.

അതുല്യ കലാകാരന്മാരായ ചാർളി ബഹറിനും ക്രിസ്‌റ്റകലയും ബിജു കൈതാരനും ഈ സംഗീത പരിപാടിയിൽ പങ്കെടുക്കും. ഡബ്ലിൻ SCIENTOLOGY കമ്മ്യൂണിറ്റി സെന്ററിൽ വൈകുന്നേരം 6.30നു സംഗീത നിശ നടക്കുക. Skyline Travels, Ingredients എന്നിവർ സംഗീത പരിപാടിയുടെ മുഖ്യ പങ്കാളികളാണ്. Anns Apparel, Feel At Home, MUDRA EVENTS, SR CREATIONS, SelectAsia Supermarket, Sheela Palace RESTAURANT എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

പ്രോഗ്രാമിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചു കഴിഞ്ഞു. സംഗീത പ്രേമികളുടെ മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിക്കുന്നത്. നിങ്ങളുടെ ടിക്കറ്റുകൾ എത്രയും വേഗം തന്നെ ബുക്ക്‌ ചെയ്യുക. EVENTBLITZ.IE എന്ന വെബ്സൈറ്റിൽ ഇപ്പോൾ തന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്യാം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7