ആവേശവും പിരിമുറക്കവും മുഴുനീളേ ദൃശ്യമായ ഐറിഷ് ലോക്കൽ ഇലക്ഷന്റെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഐതിഹാസിക വിജയം സ്വന്തമാക്കി മലയാളി സ്ഥാനാർത്ഥികൾ. നിരവധി ഇന്ത്യക്കാർ സ്ഥാനാർത്ഥികൾ ആയിരുന്നുവങ്കിലും മലയാളികളായ നാലുപേർ മാത്രമാണ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. താലയിലെ നിലവിലെ കൗണ്‍സിലറായ ബേബി പെരേപ്പാടന്‍ ഇത്തവണയും സൗത്ത് ഡബ്ലിന്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബേബി പെരേപ്പാടന്റെ മകൻ ബ്രിട്ടോ പെരേപ്പാടൻ താലാ സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചതോടെ ആവേശം ഇരട്ടിയായി.

ഇരുവരും ഫിനഗേല്‍ സ്ഥാനാര്‍ത്ഥികളാണ്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ തെരഞ്ഞടുപ്പുകളിൽ ജയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് പിതാവും മകനും ഒരുപോലെ ഒരു ഇലക്ഷനിൽ മത്സരിച്ച് ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്. അയർലണ്ടിലെ മുഴുവൻ മലയാളികൾക്കും അഭിമാനാർഹമായ നേട്ടമാണ് ഇവർ കൈവരിച്ചത്.

ഡണ്‍ലേരി കൗണ്‍സിലിലേയ്ക്ക് തോമസ് ജോസഫാണ് വിജയം നേടിയ മലയാളി. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് തോമസ് ജോസഫ്. യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിൽ നിന്നും MCA, MSc നേടിയ തോമസ്, Trinity കോളേജിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ പിജി ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.

ഡബ്ലിൻ സിറ്റി കൗൺസിൽ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടി ഫെൽജിൻ ജോസ് അഭിമാനമായി മാറി. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഫെൽജിൻ Cabra-Glasnevin നെ പ്രതിനിധീകരിക്കുന്നു. മലയാളികൾക്ക് സുപരിചിതനായ ജോസ് സെബാസ്റ്റ്യന്റെ മകനാണ് ഫെൽജിൻ ജോസ്. അയർലണ്ടിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ സ്വാധീനമുള്ള സ്ഥാനാർത്ഥികളുടെ വിജയം അത്യധികം സന്തോഷവും പ്രതീക്ഷയുമാണ് നൽകുന്നത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































