gnn24x7

പാലും പഴവും ഓഗസ്റ്റ് ഇരുപത്തിമൂന്നിന്

0
190
gnn24x7

യുവജനങ്ങളുടെ ഇടയിൽ ഏറെ സമ്മതനായഅശ്വിൻ ജോസും കുടുംബ പ്രേക്ഷകർക്കിടയിൽ ഏറെ സ്വാധീനമുള്ള മീരാ ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പാലും പഴവും എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഓഗസ്റ്റ് ഇരുപത്തിമൂന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

ടു ക്രിയേറ്റീവ് മൈൻഡ്സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താൻ, സമീർ സേട്ട്, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോമഡി, ലൗ, ഫാമിലി ജോണറിൽ അവതരി പ്പിക്കുന്ന ഈ ചിത്രം പ്രായ വ്യത്യാസത്തിൽ വിവാഹിതരായ ഒരു യുവാവിൻ്റേയും യുവതിയുടേയും കഥ ഏറെ രസാവഹമായി പറയുന്നു.

ശാന്തി കൃഷ്ണാ, അശോകൻ, മണിയൻപിള്ള രാജു, മിഥുൻ രമേശ്, നിഷാസാരംഗ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചനാ രായണൻകുട്ടി, സന്ധ്യാ രാജേന്ദ്രൻ,  ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ തുഷാരാ, ഷമീർഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ രാംകുമാർ, പ്രണവ് യേശുദാസ്, ആർ.ജെ. സുരേഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നു. 

ആഷിഷ് രജനി ഉണ്ണികൃഷ്ണനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഛായാഗ്രഹണം – രാഹുൽ ദീപ്.

എഡിറ്റർ – പ്രവീൺ പ്രഭാകർ.

 സംഗീതം – ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ – ഉദയ്.  

 ഗാനങ്ങൾ – സുഹൈൽ കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി തങ്കച്ചൻ.

പശ്ചാത്തല സംഗീതം – ഗോപി സുന്ദർ

കലാസംവിധാനം – സാബു മോഹൻ.

മേക്കപ്പ് – ജിത്ത് പയ്യന്നൂർ. 

കോസ്റ്റ്യൂം ഡിസൈൻ – ആദിത്യ നാണു.

 ചീഫ് അസോസിയേറ്റ് ഡയറക്ടർ – ആഷിഷ് രജനി ഉണ്ണികൃഷ്ണൻ.  

അസോസിയേറ്റ് ഡയറക്ടേഴ്‌സ് – ബിബിൻ ബാലചന്ദ്രൻ, അമൽരാജ് ആർ.

പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ.

 എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ശീതൾ സിംഗ്.

ലൈൻ പ്രൊഡ്യൂസർ – സുഭാഷ് ചന്ദ്രൻ 

പ്രൊജക്റ്റ്‌ ഡിസൈനർ – ബാബു മുരുഗൻ.

 ഡിസൈൻസ് – യെല്ലോ ടൂത്ത്സ്.

 കൊച്ചിയിലും മൂന്നാറിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ഓഗസ്റ്റ് ഇരുപത്തിമൂന്നിന് കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.

ഫാർസ് ഫിലിംസാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷൻ നിർവ്വഹിക്കുന്നത്.

വാഴൂർ ജോസ്.

ഫോട്ടോ – അജി മസ്ക്കറ്റ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7