പാസ്പോർട്ടിന്അപേക്ഷിക്കുന്നതിനായുള്ള ഓൺലൈൻ പോർട്ടൽ (പാസ്പോർട്ട് സേവാ പോർട്ടൽ) ഓഗസ്റ്റ് 29 മുതൽ അഞ്ച് ദിവസത്തേക്ക് പ്രവർത്തിക്കുകയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സൈറ്റ് ടെക്നിക്കൽ മെയിന്റനൻസിന്റെ ഭാ ഗമായാണ് നടപടി. ഓഗസ്റ്റ് 29 രാത്രി എട്ടുമണി മുതൽ സെപ്റ്റംബർ 2 രാവിലെ ആറുമണി വരെയാണ് നിയന്ത്രണം. പുതിയ അപ്പോയിന്റ്മെൻ്റുകളൊന്നും ഷെഡ്യൂൾ ചെയ്യാൻ സാധിക്കില്ലെന്നും നേരത്തെ ബുക്ക് ചെയ്ത അപ്പോയിന്റ്മെന്റുകൾ വീണ്ടും ഷെഡ്യൂൾ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കി.

പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് സൈറ്റ് പ്രവർത്തന രഹിതമാക്കുന്നതെന്നും പൊതുജനങ്ങൾക്ക് യാതൊരു അസൗകര്യവും ഉണ്ടാകില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നതിനോ അല്ലെങ്കിൽ നിലവിലുള്ള പാസ്പോർട്ട് പുതുക്കുന്നതിനോ വേണ്ടി ഇന്ത്യയിലുടനീളം പ്രവർത്തിക്കുന്ന നിയുക്ത കേന്ദ്രങ്ങളിലാണ് പാസ്പോർട്ട് സേവാ പോർട്ടൽ ഉപയോഗിക്കുന്നത്.

അപ്പോയിന്റ് മെന്റുകൾ ലഭിച്ച അപേക്ഷകർ, അപ്പോയിന്റ്മെന്റ് ദിവസം, പാസ്പോർട്ട് കേന്ദ്രങ്ങളിൽ എത്തുമ്പോൾ വേരിഫിക്കേഷൻ പ്രക്രിയയുടെ ഭാഗമായി കൈവശമുള്ള രേഖകൾ സമർപ്പിക്കണം. ഇതിന് ശേഷം നടക്കുന്ന പൊലീസ് വെരിഫിക്കേഷൻ ഘട്ടത്തിന് പിന്നാലെ അപേക്ഷകന്റെ വിലാസത്തിൽ പാസ്പോർട്ട് എത്തുന്നതാണ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb