gnn24x7

ആന്‍ റോസ് ജെറിയുടെ പൊതുദര്‍ശനം ചൊവ്വാഴ്ച മിനസോട്ടയില്‍ – പി.പി. ചെറിയാന്‍

0
393
gnn24x7

Picture

നോട്രെ ഡെയ്ം: യൂണിവേഴ്‌സിറ്റി ഓഫ് നോട്രെ ഡെയ്ം വിദ്യാര്‍ഥിനി നിര്യാതയായ ആന്റോസ് ജെറിക്ക് നാളെ (തിങ്കള്‍-ജനുവരി 27) സഹപാഠികളും അധ്യാപകരും അന്തിമോപചാരം അര്‍പ്പിക്കും. വൈകിട്ട് 5 മുതല്‍ 7 വരെ പാല്മര്‍ ഫ്യൂണറല്‍ ഹോമിന്റെ ഹിക്കി ചാപ്പലില്‍, 17131 ക്ലീവ്‌ലന്‍ഡ് റോഡ്, സൗത്ത് ബെന്‍ഡ്, ഇന്ത്യാന-46635; രാത്രി 9 മണിക്ക് നോട്രെ ഡെയ്ം ബസിലിക്കാ ഓഫ് ദി സേക്രട്ട് ഹാര്‍ട്ടില്‍ വി. കുര്‍ബാന.



പൊതുദര്‍ശനം: ജനുവരി 28 ചൊവ്വ, വൈകിട്ട് 5 മുതല്‍ 7 വരെ: കൊസ്ലാക്ക്-റാഡുലോവിക്ക് ഫ്യൂണറല്‍ ഹോം, ബ്ലെയിന്‍ ചാപ്പല്‍, 1385 107ത് അവന്യു നോര്‍ത്ത് ഈസ്റ്റ്, ബ്ലെയിന്‍, മിനസോട്ട-55434



കാലിഫോര്‍ണിയയിലെസിമി വാലിയിലുള്ളഅസംഷന്‍ സെമിത്തേരില്‍ സംസ്‌കാരം പിന്നീട് നടത്തും.

ജെറി ജെയിംസ്, റെനി ചാക്കോ ദമ്പതികളുടെ ഏക സന്താനമാണ്. സയന്‍സ്-ബിസിനസ് വിഷയങ്ങളില്‍ ഗ്ലിന്‍ ഓണേഴ്‌സ് പ്രോഗ്രാമിലായിരുന്നു. നോട്രെ ഡെയ്ം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നേടിയിരുന്നു. നോട്രെ ഡെയ്ം ഫോക്ക് കൊയറില്‍ ഫ്‌ളൂട്ടിസ്റ്റ് ആയിരുന്നു. പിയാനോയിലും വിദ്ഗ്ദ.


മിനസോട്ടയിലെ ബ്ലെയിന്‍ ഹൈ സ്‌കൂളില്‍ നിന്ന് 20016-ല്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെയാണു ഗ്രാഡ്വേറ്റ് ചെയ്തത്.സ്‌കൂള്‍ ബാന്‍ഡിനൊപ്പം വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തി. മിനസോട്ട സ്റ്റേറ്റ് ബാന്‍ഡില്‍ രണ്ടു വര്‍ഷം ഫ്‌ലൂട്ടിസ്റ്റായിരുന്നു. ഏഴാം ക്ലാസ് മുതല്‍ പള്ളിയില്‍ ഞായറാഴ്ചകളില്‍ പിയാനോയും ഫ്‌ലൂട്ടും വായിച്ചിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here