gnn24x7

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി; ചൈനയില്‍ മാത്രം 4174 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചു

0
191
gnn24x7

ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് പുതുതായി 24 പേര്‍ക്ക് കൂടി മരണപ്പെട്ടത്. 1300 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ ചൈനയില്‍ 4174 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം ജര്‍മ്മനിയിലും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ടു ചെയ്തു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടയുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ ചൈനയില്‍ നിന്ന് തിരിച്ചയക്കാന്‍ നടപടികള്‍ ഊര്‍ജിതമാവുകയാണ്. വുഹാന്‍ നഗരത്തിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ദല്‍ഹിയില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ B747 വിമാനം അയക്കുമെന്നാണ് സൂചന.

വിവിധ രാജ്യങ്ങളില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ 228 പേര്‍ നിരീക്ഷണത്തിലാണ്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു.

കൊറോണ വൈറസ് ബാധ ശരീരത്തില്‍ കടന്ന് 14 ദിവസത്തിനിടയിലാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുക. ഈ ഘട്ടത്തില്‍ വൈറസ് ബാധയേറ്റയാള്‍ക്ക് രോഗലക്ഷണങ്ങള്‍ കാണാത്തതിനാല്‍ രോഗ വ്യാപനം തടയല്‍ ദുഷ്‌കരമാണ്.

ഏറ്റവും ഒടുവിലായി കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ജര്‍മ്മനിക്കു പുറമെ ജപ്പാന്‍, തായ്ലാന്‍ഡ്, ദക്ഷിണകൊറിയ, വിയറ്റ്നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസുകളുടെ ഒരു കൂട്ടമാണ് കൊറോണ. ഈ വൈറസുകളില്‍ ആറെണ്ണം മാത്രമാണു മനുഷ്യരില്‍ പടരുന്നത്.

2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് severe acute respiratory syndrome എന്നവൈറസ് ഒരു കൊറോണ വൈറസായിരുന്നു.

ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here