gnn24x7

കൊറോണ വൈറസ്: വുഹാനില്‍ നിന്നും ഇന്ത്യാക്കാരെ ഒഴിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രം

0
183
gnn24x7

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‍ ചൈനയിലെ വുഹാന്‍ അടക്കമുള്ള നഗരങ്ങളില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.

ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച നിര്‍ദ്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നല്‍കി.

പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന് ബെയ്ജിംഗിലെ  ഇന്ത്യന്‍ സ്ഥാനപതികാര്യാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിസയോ വര്‍ക്ക് പെര്‍മിറ്റോ പുതുക്കുന്നതിനുവേണ്ടി പാസ്‌പോര്‍ട്ട് ചൈനീസ് അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളവരാണ് വിവരങ്ങള്‍ കൈമാറേണ്ടത്.

എംബസിയുടെ മൂന്ന് ഹോട്ട്‌ലൈനുകള്‍ക്ക് പുറമെ പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തവര്‍ക്ക് വിവരങ്ങള്‍ അറിയിക്കാന്‍ പ്രത്യേക ഇമെയില്‍ ഐഡിയും തയ്യാറാക്കിയിട്ടുണ്ട്.

മാത്രമല്ല ഭക്ഷണത്തിലും വെള്ളത്തിനും ബുദ്ധിമുട്ട് നേരിടുന്നവരും വിവരം അറിയിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അറിയിക്കുന്നവര്‍ക്ക് ചൈനീസ് അധികൃതരുമായി ബന്ധപ്പെട്ട് ഭക്ഷണവും വെള്ളവും എത്തിക്കുമെന്നാണ് എംബസി വാഗ്ദാനം നല്‍കുന്നത്. ഉന്നതതല യോഗത്തില്‍ വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ പങ്കെടുത്തിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here