ഹൂസ്റ്റണ്‍: ടെക്‌സസിലെ എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി കോമേഴ്‌സ് ക്യാപസില്‍ തിങ്കളാഴ്ച നടന്ന വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും രണ്ടു വയസ്സുള്ള കുട്ടിക്ക് വെടിയേറ്റതായും ബ്രയാന്‍ വാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഡാളസ്സില്‍ നിന്നും 70 മൈല്‍ വടക്ക് കൊമേഴ്‌സ് കാമ്പസില്‍ ഫെബ്രുവരി 3 തിങ്കളാഴ്ച ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ താമസിക്കുന്ന പ്രൈഡ് റോക്ക് റസിഡന്‍സ് ഹാളിലെ ഒരു മുറിക്കുള്ളില്‍ നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട രണ്ടുപേര്‍ പ്രായപൂര്‍ത്തിയായ സ്ത്രീകളാണെന്ന് സ്ഥിരീകരിച്ചക്കാത്ത റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംഭവത്തിന് ശേഷം ലോക്ക് ഔട്ട് ചെയ്ത യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഉച്ചയ്ക്ക് 2 മണിയോടെ നിരോധനം അവസാനിപ്പിക്കുകയായിരുന്നു. വെടിവെച്ച പ്രതിയെ കുറിച്ച് പോലീസ് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഭീഷണി ഒഴിവായത്യി പോലീസ് പറഞ്ഞു. ക്യാമ്പസില്‍ മൂന്ന് ദിവസം ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ടെക്‌സസ്സ് എ ആന്റ് എം യൂണിവേഴ്‌സിറ്റിയുടെ ഏറ്റവും വലിയ മൂന്നാമത്തെ സാറ്റ്‌ലൈറ്റ് ക്യാമ്പസായ കൊമേഴ്ഡില്‍ 12000 വിദ്യാര്‍ത്ഥികളാണ് വിവിധ കോഴ്‌സുകളില്‍ പഠനം നടത്തുന്നത്.
2016 ല്‍ ടെക്‌സസ്സില്‍ നിലവില്‍ വന്ന നിയമമനുസരിച്ച് ലൈസന്‍സുള്ള കണ്‍സീല്‍ ഗണ്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ പ്രത്യേക സ്ഥലങ്ങളില്‍ കൊണ്ടുവരുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 4 ചൊവ്വാഴ്ച കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു