ന്യൂദല്‍ഹി: തരംകിട്ടിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താജ്മഹലും വില്‍ക്കുമെന്ന് കോണ്‍ഗ്രസ് നോതാവ് രാഹുല്‍ ഗാന്ധി. ദല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് മോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.
‘മേക്ക് ഇന്‍ ഇന്ത്യ എന്ന മുദ്രാവാക്യമാണ് മോദി നിരന്തരം ആവര്‍ത്തിക്കാറുള്ളത്. എന്നിട്ടും അദ്ദേഹത്തിനിതുവരെ ആഗ്രയിലോ മറ്റോ ഒരു ചെറിയ സംരംഭം ആരംഭിക്കാന്‍പോലും കഴിഞ്ഞിട്ടില്ല. എല്ലാം വിറ്റുതുലയ്ക്കാനാണ് അദ്ദേഹത്തിനിഷ്ടം. തരം കിട്ടിയാല്‍ അദ്ദേഹം ഒരു സുപ്രഭാതത്തില്‍ താജ്മഹലും വില്‍ക്കും’, രാഹുല്‍ ഗാന്ധി പറഞ്ഞു.
കലാപാഹ്വാനം നടത്തുകയാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രധാന പണിയെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ചും രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഒരുപക്ഷേ ഇത് ഏറ്റവും ദൈര്‍ഘ്യമുള്ള ബജറ്റ് പ്രസംഗമായിരിക്കാം പക്ഷേ കാര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.
രാജ്യം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇത് നേരിടാനുള്ള പദ്ധതികളൊന്നും ബജറ്റില്‍ ഉള്‍പ്പെട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.