ന്യൂയോർക്ക് : ന്യൂയോർക്ക് ആസ്ഥനമായി രൂപികരിച്ച പ്രവാസി മലയാളി ഫെഡറേഷൻ 2020-2022 വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു.
അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ജനുവരി 19 നു ചേർന്ന ആഗോള പ്രതിനിധി സമ്മേളനത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ഗ്ലോബൽ പ്രസിഡണ്ട് – സലിം.എം.പി (ഖത്തർ), സെക്രട്ടറി – വർഗീസ് ജോൺ (യു.കെ), ട്രഷറർ – സ്റ്റീഫൻ (സൗദി) വൈസ് പ്രസിഡണ്ട് – സാജൻ പട്ടേരി (ഓസ്ട്രിയ) ജോ.സെക്രട്ടറി – ജോസഫ് പോൾ (ഇറ്റലി), മീഡിയ കോർഡിനേറ്റർ – പി.പി. ചെറിയാൻ ( യു.എസ്.എ), ഇന്ത്യൻ കോർഡിനേറ്റർ – അഡ്വ. പ്രേമ മേനോൻ (മുംബൈ), അസ്സിസ്റ്റന്റ് കോർഡിനേറ്റർ – നൗഫൽ മടത്തറ(സൗദി) , വനിതാ കോർഡിനേറ്റർ – അനിത പുല്ലയിൽ (ഇറ്റലി)
ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ഐക്യകണ്ഠേനയായിരുന്നുവെന്ന് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ചെയർമാൻ ഡോ. ജോസ് കാനാട്ട്, പ്രസിഡണ്ട് റാഫി പാങ്ങോട് എന്നിവർ അറിയിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് മുഖ്യരക്ഷാധികാരി ഡോ. മോൻസോൺ മാവുങ്കൽ ആശംസകൾ നേർന്നു. ഗ്ലോബൽ സമ്മേളനം വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകിയ വിവിധ രാജ്യങ്ങളിലെ ഭാരവാഹികൾ, പ്രത്യേകിച്ച് മുൻ ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പ്,ജിഷിൻ പാലത്തിങ്കൽ, മറ്റംഗങ്ങൾ എന്നിവർക്ക് റാഫി പാങ്ങോട് നന്ദി അറിയിച്ചു.