gnn24x7

ഇന്ത്യയുടെ ആദ്യ Humanoid വ്യോമമിത്ര, ബഹിരാകാശത്തേയ്ക്ക്!

0
309
gnn24x7

ബംഗളൂരു: ഇന്ത്യയുടെ ആദ്യ Humanoid വ്യോമമിത്രയെ ഇന്ന് ISRO അനാച്ഛാദനം ചെയ്തു. ISRO മേധാവി കെ. ശിവനാണ് വ്യോമിത്രയെ ലോകത്തിന് പരിചയപ്പെടുത്തിയത്.

ISRO വികസിപ്പിച്ചെടുത്ത Female Humanoid ആണ് വ്യോമമിത്ര. മനുഷ്യനെ പോലെ സംസാരിക്കാനും, അനുകരിക്കാനും ഈ മനുഷ്യ റോബോട്ടിന് കഴിയും. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിന്‍റെ ഭാഗമാകുക എന്നതാണ് വ്യോമമിത്രയുടെ ദൗത്യം.

Humanoidന്‍റെ ആദ്യത്തെ പ്രോട്ടോടൈപ്പ് ആണ് ISRO ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ഇവള്‍ക്ക് കാലുകളില്ലാത്തതിനാൽ ഇതിനെ അർദ്ധ ഹ്യൂമനോയിഡ് എന്നാണ് ISRO മേധാവി വിശേഷിപ്പിച്ചത്. ഇതിന് വശങ്ങളിലേക്കും മുന്നിലേക്കും വളയാൻ മാത്രമേ കഴിയൂ.

ഗഗന്‍യാന്‍ മിഷന് മുന്‍പായി ചില പരീക്ഷണങ്ങള്‍ നടത്തുക എന്നതാണ് വ്യോമിത്രയിലൂടെ  ISRO ലക്ഷ്യമിടുന്നത്. അതിനായി, ബഹിരാകാശയാത്രികരെ അയയ്ക്കുന്നതിന് മുന്‍പായി വ്യോമിത്ര ബഹിരാകാശത്തേയ്ക്ക് യാത്രയാവും. ഇവളിലൂടെ പരീക്ഷണങ്ങൾ നടത്തിയശേഷം മാത്രമേ ഇന്ത്യ ബഹിരാകാശയാത്രികരെ അയയ്ക്കൂ. 

എല്ലായ്പ്പോഴും ISRO കമാൻഡുമായി സമ്പർക്കം പുലര്‍ത്താനും മനുഷ്യനെ പോലെ സംസാരിക്കാനും, ബഹിരാകാശത്ത് മനുഷ്യർ ചെയ്യുന്നതെല്ലാം അനുകരിക്കാനും മനുഷ്യറോബോട്ടായ വ്യോമമിത്രയ്ക്ക് കഴിയും. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യമായ ഗഗന്‍യാന്‍ മിഷന്‍റെ മുന്നോടിയായാണ് വ്യോമമിത്രയെ ബഹിരാകാശത്തേയ്ക്ക് അയക്കുന്നത്.

2022 ഓടെയാണ് ആദ്യ ബഹിരാകാശ യാത്രികനെ യാത്രയാക്കാനുള്ള ദൗത്യം ISRO നടത്തുക. അതിനു മുന്‍പ് രണ്ട് ആളില്ലാ ദൗത്യങ്ങൾ നടത്തും. ഒന്ന് ഈ വർഷം ഡിസംബറിലും മറ്റൊന്ന് 2021 ജൂണിലും. ISROയ്ക്ക് മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കാൻ കഴിയുമെന്ന് തെളിയിക്കാൻ ലക്ഷ്യമിട്ടുള്ള പരീക്ഷണമായിരിക്കും റോബോട്ടിനെ ഉപയോഗിച്ച് നടത്തുന്നത്!

അതേസമയം, ഗഗന്‍യാന്‍ മിഷന്‍ സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ക്കൂടി അദ്ദേഹം മാധ്യമങ്ങളുമായി പങ്കുവച്ചു. 4 പേരെ ഗഗന്‍യാന്‍ മിഷനായി തിരഞ്ഞെടുത്തതായും ഉടന്‍ തന്നെ അവര്‍ പരിശീലനത്തിനായി റഷ്യയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

1984ലാണ് ആദ്യമായി ഇന്ത്യയുടെ രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് സഞ്ചരിച്ചത്. ബഹിരാകാശത്ത് സഞ്ചരിച്ച ആദ്യ വ്യക്തിയായി രാകേഷ് ശർമ മാറിയെങ്കിലും റഷ്യൻ മൊഡ്യൂളിലാണ് അദ്ദേഹം സഞ്ചരിച്ചത്.

എന്നാല്‍, ഗഗന്‍യാന്‍ മിഷന്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ നേട്ടമാകുമെന്ന് കെ. ശിവൻ പറഞ്ഞു. ഇന്ത്യ വികസിപ്പിച്ചെടുത്ത മൊഡ്യൂളിലാണ് ഇന്ത്യൻ ബഹിരാകാശയാത്രികർ യാത്രയാവുക, അദ്ദേഹം പറഞ്ഞു. റഷ്യയിൽ പരിശീലനം ലഭിച്ച ശേഷം, ബഹിരാകാശയാത്രികർക്ക് ഇന്ത്യയിൽ നിര്‍മ്മിച്ച മൊഡ്യൂളില്‍ നിർദ്ദിഷ്ട പരിശീലനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ISRO ശാസ്ത്രജ്ഞരുടെ പ്രഥമ പരിഗണനയാണ് ഇപ്പോള്‍ ഗഗന്യാൻ പദ്ധതിയെന്നും ISRO ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here