കൊച്ചി: 2020 ലെ മമ്മൂട്ടിയുടെ ആദ്യ സിനിമ കാണുന്നതിനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. അജയ് വാസുദേവ് മമ്മൂട്ടി കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായ ഷൈലോക്ക് 23ാം തിയ്യതിയാണ് തിയേറ്ററുകളില്‍ എത്തുന്നത്.
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ പുതിയ പ്രെമോഷന്‍ ഗാനം പുറത്തുവിട്ടു. എക് ദ ബേസ് എന്ന ഗാനം ആലപിച്ചിരിക്കുന്നത് നടന്‍ ഉണ്ണി മുകുന്ദനാണ്.
ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ചിത്രീകരണ രംഗങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് ലിന്റോ കുര്യനാണ്.
ഗുഡ്‌വില്‍ എന്റെര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മീനയാണ് ചിത്രത്തിലെ നായിക.
നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ‘കുബേരന്‍’ എന്ന പേരില്‍ മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
കലാഭവന്‍ ഷാജോണ്‍, ബൈജു, ബിബിന്‍ ജോര്‍ജ്, ഹരീഷ് കണാരന്‍, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.