gnn24x7

ഫോര്‍ട്ട്‌വര്‍ത്ത് ചര്‍ച്ച് ഷൂട്ടിങ്ങ്: വെടിയേറ്റു മരിച്ച ഡീക്കന്റെ മകള്‍ പ്രതിക്ക് മാപ്പ് നല്‍കുന്നുവെന്ന് – പി പി ചെറിയാന്‍

0
655
gnn24x7

Picture

ഫോര്‍ട്ട്‌വര്‍ത്ത് (ടെക്‌സസ്സ്): ടെക്‌സസ്സ് ഫോര്‍ട്ട്‌വര്‍ത്ത് വൈറ്റ് സെറ്റില്‍മെന്റ് ചര്‍ച്ച് ഓഫ് ക്രൈസ്റ്റില്‍ ഡിസംബര്‍ 29 ഞായറാഴ്ച ഉണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട, അതേ ചര്‍ച്ചില്‍ ദീര്‍ഘ കാലമായി ഡീക്കനായി സേവനം അനുഷ്ടിച്ചു വന്നിരുന്ന, ടോണി വാലേയ്‌സിന്റെ മകള്‍ ടിഫനി പിതാവിനെ വെടിവെച്ചു കലപ്പെടുത്തിയ പ്രതിക്ക് മാപ്പ് നല്‍കിയതായി തിങ്കളാഴ്ച വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു. പ്രതിയുമായി യാതരു ബന്ധവുമില്ലെന്നും ടിഫിനി പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിക്ക് മാപ്പ് നല്ഡകിയതായി തിങ്കളാഴ്ച വാര്‍ത്താ മാധ്യമങ്ങളെ അറിയിച്ചു. പ്രതിയുമായി യാതരു ബന്ധവുമില്ലെന്നും ടിഫിനി പറഞ്ഞു.

വെടിവെപ്പില്‍ ആരാധനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന ഡീക്കന്‍ ഉള്‍പ്പെടെ രണ്ട്‌പേര്‍ കല്ലപ്പെട്ടിരുന്ന ദേവാലയത്തില്‍ വളണ്ടിയര്‍ സേവനത്തിലുണ്ടായിരുന്ന സെക്യൂരിറ്റി ഗാര്‍ഡിന്റെ വെടിയേറ്റ പ്രതിയും കൊല്ലപ്പെട്ടിരുന്നു.

വെടിയേറ്റു വീണ പിതാവിന്റെ അടുക്കല്‍ ഓടിയെത്തിയപ്പോള്‍ അല്‍പം ഓക്‌സിജനാണ് പിതാവ് ആവശ്യപ്പെട്ടതെന്ന് വികാരാധീനയായ മകള്‍ ടിഫ്‌നി പറഞ്ഞു. എന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളുലും എനിക്ക് സഹായമായിരുന്ന പിതാവിന്‍രെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെങ്കിലും, എനിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം പ്രതിക്ക് മാപ്പ് നല്‍കുക എന്നതാണ്.

നിരവധി വിശ്വാസികളുടെ ജീവന്‍ രക്ഷിക്കുന്നതിന് സെക്യൂരിറ്റി ജീവനക്കാരന്‍ സ്വജീവന്‍ പോലും അവഗണിച്ചു പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ ടിഫിനി അഭിനന്ദനം രേഖപ്പെടുത്തി. ചര്‍ച്ചില്‍ നിന്നും അധികം ദൂരമില്ലാത്ത റിവര്‍ ഓക്ക്‌സില്‍ താമസിക്കുന്ന 43 വയസ്സുക്കാരന്‍ കീത്ത് കീന്തനന്‍ ആണ് പ്രതിയെന്ന്. ഇയ്യാള്‍ നിരവധി കേസ്സില്‍ പ്രതിയാണെന്നും ലൊ എന്‍ഫോഴ്‌സ്‌മെന്റ് കേന്ദ്രങ്ങള്‍ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here