gnn24x7

ടാനിയ ബിജിലിയെയും ഹാനാ തോമസിനെയും അക്കാദമിക് എക്‌സെലന്‍സ് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

0
399
gnn24x7

Picture

ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് താങ്ക്‌സ്ഗിവിങ് അനുബന്ധിച്ചു സണ്ണിവെയ്‌ലില്‍ ജി. എഫ്. സി. റെസ്റ്റോറണ്ടില്‍ സംഘടിപ്പിച്ച പരിപാടികളിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ അംഗങ്ങളുടെ മക്കളായ ടാനിയ ബിജിലിയെയും ഹാനാ തോമസിനെയും ട്രോഫി നല്‍കി ആദരിച്ചത്. ഒപ്പം ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് അമേരിക്കയുടെ സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് റെവ. ഷാജി. കെ. ഡാനിയേലില്‍നിന്നും ഇരു വിദ്യാര്‍ത്ഥികളും ട്രോഫികള്‍ ഏറ്റു വാങ്ങി. നോര്‍ത്ത് അമേരിക്കയുടെ ചുമതലയുള്ള ചെയര്‍മാന്‍ ശ്രീ. പി. സി. മാത്യു, പ്രശസ്ത പത്ര പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികളുടെ വാര്‍ത്താ നിരീക്ഷകനും കൂടിയായ ശ്രീ പി. പി. ചെറിയാന്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. ഭാവിയുടെ വാക്ദാനങ്ങളായ വിദ്യാര്‍ത്ഥികളെ പ്രൊമോട്ട് ചെയ്യുന്നത് അവര്‍ക്കും മറ്റു കുട്ടികള്‍ക്കും പ്രചോദനം ആകുമെന്നും ഡി. എഫ്. ഡബ്ല്യൂ പ്രോവിന്‌സിന്റെ മിക്ക പ്രവര്‍ത്തനങ്ങളിലും താന്‍ സ്ഥിരം ക്ഷണിതാവാണെന്നും ഭാരവാഹികളെ യും സ്തുത്യര്‍ഹമായ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതായും ശ്രീ. പി. പി. ചെറിയാന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കും ഉദാരമായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും തന്റെ എല്ലാ പിന്തുണയും പരിപാടിയുടെ സ്‌പോണ്‍സര്‍ കൂടിയായ റെവ. ഷാജി കെ. ഡാനിയേല്‍ പറഞ്ഞു. കൂടാതെ, താങ്ക്‌സ്ഗിവിങ് ഒരു കച്ചവട സമയമായി വ്യാപാരികള്‍ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും കാണുമ്പോള്‍ നന്ദി ദൈവത്തോട് കാണിക്കുവാന്‍ നാം അല്‍മാര്‍ത്ഥമായ ഒരു ഹൃദയത്തിന്റെ ഉടമയായി മാറണമെന്ന് പി. പി. സദസ്സിനെ ആഹ്വാനം ചെയ്തു.

തുടര്‍ന്ന് മലയാളികള്‍ ഉള്ള സ്ഥലങ്ങളില്‍ എല്ലാം മലയാളം വളര്‍ത്തും എന്നുള്ള ഗ്ലോബല്‍ കമ്മിറ്റിയുടെ പരിപാടിയുടെ ഭാഗമായുള്ള “മലയാള ഭാഷ” സത്യാ പ്രതിജ്ഞ പ്രൊവിന്‍സ് സെക്രട്ടറി ഷേര്‍ലി ഷാജി നീരക്കല്‍ ചൊല്ലിക്കൊടുത്തത് ഭാരവാഹികളും അംഗങ്ങളും ഏറ്റുചൊല്ലി. ഏറ്റവും നല്ല അടുക്കള തോട്ടകൃഷി ചെയ്യുന്ന മലയാളിയെ എല്ലാവര്‍ഷവും ആദരിക്കുന്നതുപോലെ ഈ വര്‍ഷവും ശ്രീ എബ്രഹാം മാത്യു, റെജി കയ്യാലക്കകം, സാബു കരോള്‍ട്ടണ്‍ എന്നിവര്‍ക്കു കര്‍ഷക രക്‌ന അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. പ്രോവിന്‌സിന്റെ കള്‍ച്ചറല്‍ പ്രോഗ്രാം കോഡിനേറ്റര്‍ ആയി ശ്രീമതി സുബി ഫിലിപ്പിനെ തിരഞ്ഞെടുത്തു. തോമസ് എബ്രഹാം, ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ അവന്‍റ്റ് ടാക്‌സ്, സാം മാത്യു, സുനില്‍ എഡ്‌വേഡ്, ഷാജി നീരക്കല്‍, ജോസ് ചെന്നിത്തല, സോണി വടക്കേല്‍, മഹേഷ് പിള്ള, അനില്‍ മാത്യു ആള്‍ സ്റ്റേറ്റ് ഇന്‍ഷുറന്‍സ്, മനോജ് ഡബ്ല്യൂ, എഫ്. ജി., ജസ്റ്റിന്‍ വര്ഗീസ്, മുതലായ പ്രൊവിന്‍സ് ഭാരവാഹികള്‍ ആശംസകള്‍ അറിയിച്ചു. പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം സ്വാഗതവും ട്രഷറര്‍ തോമസ് ചെല്ലേത് നന്ദിയും പ്രകാശിപ്പിച്ചു. മാനേജ്മന്റ് സെറിമണി ശ്രീമതി സുബി ഫിലിപ്പ് കെല്ലര്‍ വില്യംസ് റീയല്‍റ്റി മനോഹരമായി അവതരിപ്പിച്ചു. ജി. എഫ്. സി. യുടെ സ്വാദുഷ്ടമായ സദ്യയോടുകൂടി പരിപാടികള്‍ പര്യവസാനിച്ചു.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എ. വി. അനൂപ്, പ്രസിഡന്റ് ജോണി കുരുവിള, ജനറല്‍ സെക്രട്ടറി സി. യു. മത്തായി, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് മാരായ തോമസ് മൊട്ടക്കല്‍, എസ്. കെ. ചെറിയാന്‍, റീജിയന്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍, ജനറല്‍ സെക്രട്ടറി സുധിര്‍ നമ്പ്യാര്‍, അഡ്വൈസറി ചൈയര്‍മാന്‍ ചാക്കോ കോയിക്കലേത്, എല്‍ദോ പീറ്റര്‍, റോയി മാത്യു, ഗ്ലോബല്‍ വൈസ് ചെയര്‍ തങ്കമണി അരവിന്ദന്‍ എന്നിവര്‍ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ട് സന്ദേശങ്ങള്‍ അയച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here