ആടിയും പാടിയും ആഘോഷത്തിമിർപ്പിൽ ലോകം പുതുവത്സരത്തെ വരവേറ്റു. സമോവ, കിരിബാസ്, ടോംഗ എന്നീ ദ്വീപുകളിലാണ് ആദ്യം പുതുവർഷമെത്തിയത്. ന്യൂസിലൻഡും ഓക് ലൻഡും പുതുവർഷത്തെ ആവേശത്തോടെയാണ് വരവേറ്റത്. ഓക്‌ലാൻഡിലെ സ്കൈടവർ വർണപ്രഭയിൽ മുങ്ങി.
വലിയ വെടിക്കെട്ടോടെയാണ് ന്യൂസിലൻഡ് പുതുവർഷത്തെ വരവേറ്റത്. പതിവുപോലെ സിഡ്നി ആഘോഷ തിമിർപ്പിലായിരുന്നു. പ്രാർത്ഥനയോടെയാണ് ജപ്പാനിൽ ആളുകൾ പുതുവർഷത്തെ വരവേറ്റത്. അതേസമയം, പ്രതിഷേധങ്ങൾക്കിടയിൽ ആയിരുന്നു ഹോങ്കോംഗിൽ പുതുവർഷപ്പിറവി.
കേരളം വൻ ആഘോഷത്തോടെയാണ് പുതുവത്സരത്തെ വരവേറ്റത്. തിരുവനന്തപുരത്ത് കോവളത്തും കൊച്ചിയിൽ ഫോർട് കൊച്ചിയിലും കോഴിക്കോട് ബീച്ചിലും പുതുവർഷത്തെ വരവേറ്റ് ആഘോഷപരിപാടികൾ നടന്നു. പാട്ടും നൃത്തവുമായാണ് ആളുകൾ പുതുവർഷത്തെ വരവേറ്റത്.