gnn24x7

മാര്‍ച്ച് ഫോര്‍ ലൈഫില്‍ പങ്കെടുത്ത ആദ്യ അമേരിക്കന്‍ പ്രസിഡന്റ് ട്രംമ്പ് – പി പി ചെറിയാന്‍

0
361
gnn24x7

Picture

വാഷിംഗ്ടണ്‍: ഗര്‍ഭചിദ്രത്തിനെതിരെ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തെ അഭിസംബോധന ചംയ്തു ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവി ഡൊണാള്‍ഡ് ട്രംമ്പിന്.

ജനുവരി 24 ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളും, യുവജനങ്ങളും പങ്കെടുത്ത വാഷിംഗ്ടണ്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രസിഡന്റ് ഗര്‍ഭ ചിദ്രത്തിനെതിരെ അതിശക്തമായാണ് പ്രതികരിച്ചത്.

ദൈവത്തിന്റെ സ്വരൂപത്തില്‍ മാതാവിന്റെ ഉദരത്തില്‍ ഉരുവാകുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ഗര്‍ഭചിദ്രത്തിലൂടെ ഹിംസിക്കുന്നത് ഒരിക്കലും പിന്തുടരാന്‍ കഴിയില്ലെന്നും, അവരെ സംരക്ഷിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരേണ്ട ഉത്തരവാദിത്വം പൂര്‍ണ്ണമായും നിറവേറ്റുമെന്ന് ട്രംമ്പ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ നീണ്ടു നിന്ന കരഘോഷങ്ങള്‍ക്കിടയില്‍ പ്രഖ്യാപിച്ചു.

ഗര്‍ഭചിദ്രത്തിനനുകൂലമായി നിയമനിര്‍മ്മാണം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രസിഡന്റ് ട്രംമ്പി മുന്നറിയിപ്പ് നല്‍കി. ഈ വിഷയത്തില്‍ ആവശ്യമായാല്‍ വീറ്റോ ഉപയോഗിക്കുവാന്‍ മടിക്കില്ല. ട്രംമ്പ് പറഞ്ഞു. ന്യൂയോര്‍ക്ക്, വെര്‍ജീനിയ എന്നീ സംസ്ഥാനങ്ങളെ ട്രംമ്പ് പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചു. ഫെഡറല്‍ നിയമത്തിന്റെ ലംഘനമാണിതെന്ന് ഡ്പ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വ്വീസിന്റെ ഉത്തരവ് ചൂണ്ടിക്കാട്ടി ട്രംമ്പ് വ്യക്തമാക്കി.

ഗര്‍ഭചിദ്രത്തിന് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്ലാന്‍ അനുകൂലിക്കുന്ന കാലിഫോര്‍ണിയാ സംസ്ഥാനത്തിന് ഫെഡറല്‍ ഫണ്ട് നിഷേധിക്കണമെന്നും ട്രംമ്പ് ഭീഷണിപ്പെടുത്തി. ഭരണഘടന സംരക്ഷിക്കുമെന്നുറപ്പുള്ള 187 ഫെഡറല്‍ ജഡ്ജിമാരുടേയും സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാരുടേയും നിയമനം പ്രൊ ലൈഫിനനുകൂലമാണെന്ന് ട്രംമ്പ് പറഞ്ഞു. വൈസ് പ്രസിഡന്റ് മൈക്ക് ഭാര്യ കേരണ്‍ എന്നിവരും മാര്‍ച്ചില്‍ പങ്കെടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here