gnn24x7

അന്‍മള്‍ കൗര്‍ യുഎസ് മിലിട്ടറി അക്കാദമിയില്‍ നിന്നു ഗ്രാജ്വേറ്റ് ചെയ്ത ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് വനിത – പി.പി. ചെറിയാന്‍

0
178
gnn24x7

Picture

ന്യൂയോര്‍ക്ക് : വെസ്റ്റ് പോയ്ന്റ് യുഎസ് മിലിട്ടറി അക്കാദമിയുടെ ചരിത്രത്തിലാദ്യമായി ഗ്രാജുവേറ്റ് ചെയ്ത ഇന്ത്യന്‍ അമേരിക്കന്‍ സിക്ക് വനിത എന്ന അഭിമാനകരമായ നേട്ടത്തിന് അന്‍മള്‍ കൗര്‍ നരംഗ് അര്‍ഹയായി. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മി എയര്‍ ഡിഫന്‍സ് ആര്‍ട്ടിലറി ബ്രാഞ്ചില്‍ സെക്കന്റ് ലഫ്റ്റനെന്റായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു.

ജോര്‍ജിയ ഹോം ടൗണില്‍ നിന്നുള്ള എന്റെ കുടുംബാംഗങ്ങളുടേയും സ്‌നേഹിതരുടേയും സമുദായാംഗങ്ങളുടേയും പിന്തുണ എനിക്ക് ആത്മവിശ്വാസം നല്‍കിയതായി സിക്ക് കൊയലേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അന്‍മള്‍ പറയുന്നു. ഞാന്‍ കൈവരിച്ച നേട്ടം മറ്റു സിക്ക് അമേരിക്കന്‍സിന് ഉന്നത നേട്ടങ്ങള്‍ കൈവരിക്കുന്നതിന് പ്രചോദനമാകട്ടെ എന്നും അവര്‍ ആശംസിച്ചു.

ഒക്കലഹോമയില്‍ ബേസിക്ക് ഓഫിസര്‍ ലീഡര്‍ഷിപ്പ് കോഴ്‌സ് പൂര്‍ത്തിയാക്കിയ അന്‍മളിന്റെ ആദ്യ നിയമനം ജപ്പാനിലെ ഒക്കിനാവയിലാണ്. 2021 ജനുവരിയില്‍ അവര്‍ അവിടെ ചുമതലയേല്‍ക്കും. ജോര്‍ജിയ റോസ്‌വാളില്‍ ജനിച്ചു വളര്‍ന്നു, ഇന്ത്യന്‍ അമേരിക്കന്‍ രണ്ടാം തലമുറയില്‍ ഉള്‍പ്പെട്ട കൗര്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തില്‍ തന്നെ മിലിട്ടറി സര്‍വീസില്‍ ചേരുന്നതിനുള്ള താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. യുഎസ് മിലിട്ടറിയില്‍ സേവനം അനുഷ്ഠിക്കുന്നതിന് തയാറായ കൗറിനെ യുഎസ് ആര്‍മി ക്യാപ്റ്റന്‍ സിംറത്പാല്‍ സിംഗ് അഭിനന്ദിച്ചു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here