gnn24x7

ഇല്ലിനോയ് സംസ്ഥാനത്ത് കോവിഡ് 19 മരണം 6000 കവിഞ്ഞു – പി.പി. ചെറിയാന്‍

0
606
gnn24x7

Picture

ഇല്ലിനോയ് : ഇല്ലിനോയ് സംസ്ഥാനത്ത് കോവിഡ് 19 മരണം ജൂണ്‍ 9 ചൊവ്വാഴ്ചയോടെ 6000 കവിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഇതുവരെ 6018 പേര്‍ മരിച്ചതായും, 129212 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ചൊവ്വാഴ്ച മാത്രം 95 മരണവും, 797 പുതിയ കോവിഡ് 19 രോഗികളെ കണ്ടെത്തിയതായും അധികൃതര്‍ പറയുന്നു. കൊറോണ വൈറസിന്റെ രണ്ടാംഘട്ടം ആരംഭിച്ചുവോ എന്നു സംസ്ഥാനം സസ്‌സൂക്ഷ്മം വീക്ഷിച്ചുവരികയാണ്.

അതേസമയം കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് 2020 ബഡ്ജറ്റില്‍ 700 മില്യണ്‍ ഡോളറിന്റെ കമ്മി ഉണ്ടായതായി ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ്മുട്ട് അറിയിച്ചു. സിറ്റിയില്‍ പ്രോപര്‍ട്ടി ടാക്‌സ് വര്‍ദ്ധിപ്പിക്കുക, ജീവനക്കാരെ ലെ ഓഫ് ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കൗണ്‍സിലിന്റെ മേശപുറത്തെത്തിയതായി മേയര്‍ അറിയിച്ചു. കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും മേയര്‍ പറ!ഞ്ഞു.


സിറ്റിയിലെ പ്രധാന ആഘോഷങ്ങളായ ലോല പലൂസ തുടങ്ങിയ നിരവധി പരിപാടികള്‍ കോവിഡിനെ തുടര്‍ന്ന് മാറ്റിവച്ചു. ഇല്ലിനോയ് സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ ഒമ്പതു വരെ 634 മരണം സംഭവിച്ചു. 2 ദിവസം നൂറില്‍ വീതവും മരണവും ഉണ്ടായിട്ടുണ്ട്. മെയ് മാസം 1 മുതല്‍ 9 വരെ 1010 മരണം സംഭവിച്ചതില്‍ 7 ദിവസവും 100നു മുകളിലായിരുന്നു. ഇല്ലിനോയ് സംസ്ഥാനം ഇതുവരെ പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാതെ തന്നെ. കോവിഡിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഭയാശങ്കകള്‍ ഉയര്‍ത്തുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here