gnn24x7

യുഎസില്‍ പ്രതിവര്‍ഷം കാണാതാകുന്ന കുട്ടികളുടെ എണ്ണം 420,000; ഡാലസില്‍ കണ്ടെത്തിയത് 31 പേരെ – പി.പി. ചെറിയാന്‍

0
141
gnn24x7

Picture

ഡാലസ് : ഡാലസ് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ തിരച്ചലില്‍ കാണാതായ 31 കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞതായി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് യുഎസ് അറ്റോര്‍ണി ഓഫീസും, നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് ടെക്‌സസും പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.

ആര്‍ലിങ്ടന്‍ പൊലീസ്, ഡാലസ് പൊലീസ്, ഫോര്‍ട്ട്‌വര്‍ത്ത് പൊലീസ്, ഗ്രാന്റ് പ്രിറേറി പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഫെഡറല്‍ ഏജന്‍സികളുമായി സഹകരിച്ചു നടത്തിയ തിരച്ചിലിലാണു ഇത്രയും കുട്ടികളെ കണ്ടെത്തിയത്.

സെക്‌സ് ട്രാഫിക്കിങ്ങിന്റെ ഭാഗമായി കടത്തികൊണ്ടു പോകുന്ന കുട്ടികളും ഈ കൂട്ടത്തിലുണ്ട്. 17 വയസ്സിനു താഴെയുള്ളവരാണ് കണ്ടെത്തിയവരില്‍ ഭൂരിഭാഗവും. അതേസമയം അമേരിക്കയില്‍ പ്രതിവര്‍ഷം 420,000 കുട്ടികളെയാണ് കാണാതാവുന്നതെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകളില്‍ വ്യക്തമാക്കുന്നു.

കുട്ടികളെ കാണാതായാല്‍ ഉടനെ തന്നെ വിവരങ്ങള്‍ ലോക്കല്‍ പോലീസിനെ അറിയിക്കണം. തുടര്‍ന്നു 1800 843 5678 എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : എറിന്‍ ഡൂലി (പബ്ലിക് അഫയേഴ്‌സ് : 214 659 8707)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here