gnn24x7

ഹെയര്‍ സലൂണ്‍ സന്ദര്‍ശിച്ച 140 പേര്‍ക്ക് കോവിഡ് – പി.പി. ചെറിയാന്‍

0
221
gnn24x7

Picture

സ്പ്രിംഗ്ഫീല്‍ഡ്: കൊറോണ വൈറസ് പോസിറ്റീവായ രണ്ടു ജീവനക്കാരുമായി അടുത്തിടപഴകിയ 140 പേര്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്‍റ്.

മേയ് 12 മുതല്‍ 20 വരെ കൊറോണ വൈറസിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ആദ്യ ജീവനക്കാരില്‍നിന്നും 84 പേര്‍ക്കും മേയ് 16 മുതല്‍ 20 വരെ ജോലി ചെയ്ത മറ്റൊരു കൊറോണ വൈറസ് പോസിറ്റീവായ ജീവനക്കാരനുമായി ഇടപഴകിയ 56 പേര്‍ക്കും ഉള്‍പ്പെടെ 140 പേര്‍ക്കാണ് ഹെയര്‍ സലൂണില്‍നിന്നും കോവിഡ് രോഗം പകര്‍ന്നതെന്ന് സ്പ്രിംഗ് ഫീല്‍ഡ് ഗ്രീന്‍ കൗണ്ടി ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റ് പുറത്തിറക്കിയ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

ആദ്യം രോഗം കണ്ടെത്തിയ സ്റ്റെലിസ്റ്റ് 8 ദിവസം കൊറോണ വൈറസ് ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ജോലിയില്‍ നിന്നും വിട്ടുനില്‍ക്കാഞ്ഞതാണ് കാര്യങ്ങള്‍ ഇത്രയധികം ഗുരുതരാവസ്ഥയില്‍ എത്തിച്ചത്.

സിറ്റി അധികൃതര്‍ നിയന്ത്രണങ്ങളില്‍ അല്പം അയവുവരുത്തിയതോടെയാണ് ഹെയര്‍ സലൂണുകള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ചത്. ഹെയര്‍ സലൂണില്‍ നിന്നും രോഗം വ്യാപിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here