gnn24x7

ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിന് ദിവസം മൂന്നു നേരവും സൗജന്യ ഭക്ഷണം നല്‍കി മക്ക്‌ഡോണാള്‍ഡിന്റെ ആദരം – പി.പി. ചെറിയാന്‍

0
210
gnn24x7

Picture

ഡാലസ് : നിങ്ങള്‍ ഹെല്‍ത്ത് കെയര്‍ ജീവനക്കാരനോ ദിവസം മൂന്നു നേരം മക്‌ഡൊണാള്‍ഡ് സൗജന്യ ആഹാരം നല്‍കും. രാവിലേയും ഉച്ചയ്ക്കും വൈകിട്ടും മക്‌ഡൊണാള്‍ഡ് മെനുവനുസരിച്ച് ഡ്രിങ്കസ്, ഫ്രയ്‌സ്, സാന്റ്!വിച്ച് എന്നിവയാണു ലഭിക്കുക.

നിങ്ങള്‍! ഹെല്‍ത്ത് കെയര്‍ ജീവനക്കാരനാണോ എന്ന തിരിച്ചറിയല്‍ കാര്‍ഡ് ഡ്രൈവ് ത്രുവില്‍ കാണിച്ചാല്‍ മാത്രം മതി. വളരെ ആദരപൂര്‍വ്വമാണ് അവിടെയുള്ള ജീവനക്കാര്‍ പെരുമാറുക. ഏപ്രില്‍ 22 മുതല്‍ മേയ് 5 വരെയുള്ള ദിവസങ്ങളിലാണ് തല്‍ക്കാലം സൗജന്യ ഭക്ഷണം നല്‍കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.

കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്നുള്ള അസാധാരണ സാഹചര്യം കണക്കിലെടുത്ത് തങ്ങളുടെ ജീവന്‍ പോലും പരിത്യജിക്കാന്‍ തയ്യാറായ ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഇങ്ങനെയെങ്കിലും ആദരിക്കാന്‍ കഴിയുന്നതില്‍ അഭിമാനമുണ്ടെന്നു കമ്പനി അധികൃതര്‍ പറയുന്നു. മൂന്നു നേരവും ഏത് മക്ക്‌ഡൊണാള്‍ഡില്‍ നിന്നും ഭക്ഷണം ലഭിക്കുമെന്നത് ദുരുപയോഗം ചെയ്യാതിരിക്കുന്നതും ഈ സന്മനസ്സിനെ ആദരിക്കുന്നതിനും ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ തയാറാകണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here