gnn24x7

പൂര്‍ണ്ണ ഗര്‍ഭിണിയുള്‍പ്പെടെ 6 കുടുംബാംഗങ്ങളെ വെടിവച്ചു കൊലപ്പെടുത്തിയ 17 കാരന്‍ അറസ്റ്റില്‍

0
354
gnn24x7
Picture

ഇന്ത്യാനാ പോളിസ്: ഗര്‍ഭസ്ഥ ശിശു ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 6 അംഗങ്ങളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ 17 വയസ്സുകാരനെ ഇന്ത്യാന പോലീസ് ജനുവരി 25 തിങ്കളാഴ്ച അറസ്റ്റു ചെയ്തു.

ഒരു പതിറ്റാണ്ടിനുള്ളില്‍ നടക്കുന്ന അതിക്രൂരമായ കൂട്ടക്കൊലപാതകമാണിതെന്ന് ഇന്ത്യാന പോലീസ് മെട്രൊപ്പൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. വെടി വെക്കുന്നതിന് യുവാവിനെ പ്രേരിപ്പിച്ചത്തെന്നു വ്യക്തമല്ല.

ഞായറാഴ്ച രാവിലെയാണ് ഇന്ത്യാന പോലീസിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. രാവിലെ നാല് മണിയോടെ വീട്ടില്‍ നിന്നും വെടിയുടെ ശബ്ദം കേട്ടുമെന്ന് പോലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പോലീസ് നാലുപേരെ വീടിനകത്തും ഒരു യുവാവിനെ പുറത്തും വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. അകത്തു കിടന്നിരുന്ന ഗര്‍ഭിണിയുള്‍പ്പെടെ 5 പേര്‍ ഇതിനകം മരിച്ചിരുന്നു. പരിക്കേറ്റ യുവാവിനെ ആശുപത്രിലേക്കു മാറ്റി.. ഇയാള്‍ ഗുരുതരാവസ്ഥ തരണം ചെയതിട്ടുണ്ട്.

കെസ്സി ചൈല്‍ഡസ് (42), റെയ്‌മോണ്ട് ചൈല്‍ഡസ് (42) എലെയ്ജ ചൈല്‍ഡ സ് (18) റീത്ത ചൈല്‍ഡസ് (13), പൂര്‍ണ്ണ ഗര്‍ഭിണിയായ കെയ്‌റ ഹോക്കിന്‍സ് (19) എന്നിവരാണ് കൊല്ലപ്പട്ടത്. ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ടു.

പുറത്ത് വെടിയേറ്റു കിടന്നിരുന്ന യുവാവിനെ പോലീസ് ആദ്യം സംശയിച്ചുവെങ്കിലും പിന്നീട് 17 വയസ്സുള്ള പേര് വെളിപ്പെടുത്താത്ത യുവാവിനെ ജനുവരി 25 തിങ്കളാഴ്ച അറസ്റ്റ് ചെയ്ത അറസ്റ്റ് ചെയ്തതായി പോലീസ് , ചീഫ് റാണ്ടല്‍ ടെയ്‌ലര്‍ അറിയിച്ചു. പ്രതിയുടെ പ്രായം പരിഗണിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പ്രതിക്കെതിരെ , പ്രായപൂര്‍ത്തിയായവര്‍ക്കെതിരെയുള്ള മര്‍ഡര്‍ ചാര്‍ജ് വേണമോ എന്ന് പരിശോധിച്ചു വരികയാണെന്ന് ചീഫ് പറഞ്ഞു.

By പി.പി.ചെറിയാന്‍

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here