യു.എസിൽ വീണ്ടും വെടിവെപ്പ്. മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ രണ്ട് ഫാമുകളിൽ ഉണ്ടായ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെട്ടു. കൂൺ ഫാമിൽ നടന്ന വെടിവെപ്പിൽ നാല് പേരും ട്രക്ക് ബിസിനസ് ഓഫീസിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. കാലിഫോർണിയിയിൽ മൂന്ന് ദിവസത്തിനിടെയുണ്ടായ രണ്ടാമത്തെ വെടിവെപ്പ് സംഭവമാണിത്.
ഫാമിൽ ജോലി ചെയ്യുന്ന ചൈനീസ്വംശജരാണ് കൊല്ലപ്പെട്ടതെന്ന് യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. ഫാമിലെ തന്നെ ജോലിക്കാരനായ ഷാവോ ചുൻലി (67) വെടിയുതിർത്ത ശേഷംകടന്നുകളയുകയായിരുന്നു. പിന്നീട്, ഇയാളെ കസ്റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു. ഹാഫ് മൂൺ ബേ സബ്സ്റ്റേഷനിലെ പാർക്കിങ് സ്ഥലത്ത് സ്വന്തംആയുധം കണ്ടെത്തിയിട്ടുണ്ട്. വെടിവെപ്പ്വാഹനത്തിലിരിക്കുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കാറിൽ നിന്ന് നടന്ന യഥാർഥ സ്ഥലം ഏതാണെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിനുള്ള പ്രകോപനംവ്യക്തമായിട്ടില്ല.
അയോവയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ മരണപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചിക്കാഗോയിൽ അപ്പാർട്ട്മെന്റിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അക്രമകാരി വീട്ടിലേക്ക് അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്ന പലയാളുകൾ ഇവിടെ നിന്ന് രക്ഷപ്പെട്ടതായാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിൽ ആരേയും ഇതുവരെ കസ്റ്റഡിയിൽ എടുക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ചൈനീസ് പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. മോൺട്രേ പാർക്കിൽ നടന്ന വെടിവെപ്പിൽ 72-കാരൻ പിടിയിലായിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88
                







































