gnn24x7

ചൈനയില്‍ നിന്ന് പുതിയ ഇനം വൈറസ് : ‘ക്യാറ്റ് ക്യൂ ‘ ഇന്ത്യയില്‍ ജാഗ്രത

0
342
gnn24x7

കൊച്ചി : കൊറോണാ വൈറസിനു പുറമേ ചൈനയില്‍ നിന്ന് പുതിയ ഇനം വൈറസ് കൂടി വ്യാപകമാകുന്നു. ക്യാറ്റ് ക്യൂ എന്നെ വിളിക്കപ്പെടുന്ന പുതിയ ഇനം വൈറസ് കൊറോണ പോലെ പനി ലക്ഷണങ്ങളോടു കൂടിയാണ് കാണപ്പെടുന്നത്. ചൈനയിലും വിയറ്റ്‌നാമിലും കാണപ്പെട്ട ഈയിനം വൈറസിനെ ഇന്ത്യക്കാരും ഭയക്കണം എന്ന് എന്ന് പൂന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പ്രസ്താവിച്ചു.

ഇന്ത്യയില്‍ കേരളം , തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ രോഗികളില്‍ നടത്തിയ പഠനത്തില്‍ ക്യാറ്റ് ക്യൂ വൈറസിന്റെ സാധ്യതകള്‍ കണ്ടത്തിയിരുന്നു. ആദ്യമായി കര്‍ണാടകത്തില്‍ നിന്നുള്ള രോഗികളിലാണ് ക്യാറ്റ് ക്യൂ പനിക്കെതിരായ പ്രതിരോധ ആന്റിജന്റെ സാന്നിധ്യം കണ്ടെത്തിയത്. ഈ വൈറസിനെ സാന്നിധ്യം വന്നു കഴിഞ്ഞാല്‍ ശരീരം സ്വയം പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഈ ആന്റിജന്‍ ഉല്പാദിപ്പിക്കുന്നത്. കുരങ്ങുപനി, ഡെങ്കിപ്പനി,മസ്തിഷ്‌കജ്വരം, ശക്തിയേറിയ പനികള്‍ മുതലായ ലക്ഷ്യത്തോടുകൂടി വരുന്ന രോഗികളില്‍ ആണ് ICMR പരീക്ഷണങ്ങളും പഠനങ്ങളും നടത്തിയത്.

കേരളത്തില്‍ നിന്നുള്ള വിവിധ പനി ബാധിച്ച് നിരവധി രോഗികളുടെ സാമ്പിളുകള്‍ പരീക്ഷണത്തിനായി പൂനയില്‍ എത്തിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തി പഠനത്തില്‍ കേരളത്തില്‍ നിന്നുമുള്ള ആരിലും ഈ രോഗ ലക്ഷണം കണ്ടെത്തിയിരുന്നില്ല. ഇന്ത്യയില്‍ പൊതുവെ കാണപ്പെടുന്ന ക്യൂ ലെക്‌സ് കൊതുകളാണ് ഇത് പരുത്തുന്നത്. പന്നികളിലൂടെയും ചിലയിനം കാട്ടുപക്ഷികളിലും ഈ വൈറസിന്റെ വാഹകരായി കാണപ്പെട്ടിട്ടുണ്ട്. എന്തു തന്നെയായാലും പന്നി, കൊതുക്, കാട്ടുപക്ഷികള്‍ എന്നിവയുമായുള്ള സമ്പര്‍ക്കത്തില്‍ ഈ വൈറസ് ബാധിക്കുവാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല.

കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പനിബാധിച്ചവരുടെ സാമ്പിളുകള്‍ പൂനയിലെ നാഷണല്‍ വൈറോളജി ഡിപ്പാര്‍ട്ട്‌മെന്റ് പഠനം നടത്തിയിരുന്നതില്‍ 2 പേര്‍ക്ക് ഈ ലക്ഷണം ഉള്ളതായി കാണിച്ചിരുന്നു. അതോടുകൂടിയാണ് ഇതെപ്പറ്റിയുള്ള പഠനം സമഗ്രമായി നടത്തിത്തുടങ്ങിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here