gnn24x7

മാസ്ക് നിര്‍ബന്ധമാക്കണമെന്നത് നിരാകരിച്ച ഗവര്‍ണര്‍ക്കും ഭാര്യയ്ക്കും കോവിഡ് 19 – പി.പി. ചെറിയാന്‍

0
257
gnn24x7

Picture

മിസോറി: മിസോറി ഗവര്‍ണര്‍ മൈക്ക് പാര്‍സനും, ഭാര്യയ്ക്കും കൊറോണ വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തിയതായി സെപ്റ്റംബര്‍ 23 ബുധനാഴ്ച ഗവര്‍ണര്‍ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സ്ഥിരീകരിച്ചു. സംസ്ഥാനാടിസ്ഥാനത്തില്‍ നിര്‍ബന്ധപൂര്‍വം മാസ്ക് ധരിക്കണമെന്ന ആവശ്യം നിരാകരിച്ച ഗവര്‍ണര്‍ക്കാണ് ആദ്യമായി കോവിഡ് 19 ലക്ഷണങ്ങള്‍ കണ്ടെത്തിയത്. പിന്നീട് ഭാര്യയ്ക്കും കോവിഡ് 19 പരിശോധന നടത്തി സ്ഥിരീകരിച്ചു.

കോവിഡ് 19 ബാധിച്ച രണ്ടാമത്തെ സംസ്ഥാന ഗവര്‍ണറാണ് പാര്‍സണ്‍. ജൂലൈ മാസത്തില്‍ ഒക്കലഹോമ ഗവര്‍ണര്‍ കെവിന്‍ സ്റ്റീറ്റിനും കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയിരുന്നു. ഒഹായോ ഗവര്‍ണര്‍ മൈക്ക് ഡ്വെയ്‌ന് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയിരുന്നെങ്കിലും പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയില്‍ ഫലം തെറ്റാണെന്നു കണ്ടെത്തിയിരുന്നു.

മിസോറി ഗവര്‍ണറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ നിരീക്ഷണത്തിലാണ്. പൊതു ചടങ്ങില്‍ പങ്കെടുത്ത ഗവര്‍ണറുമായി ഇടപഴകിയ എല്ലാവരും കൂടുതല്‍ ഭയപ്പെടേണ്ടതില്ലെന്നു മിസോറി ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ റാണ്ടല്‍ വില്യംസ് അറിയിച്ചു.

ചുലതലകള്‍ വീട്ടിലിരുന്ന നിര്‍വഹിക്കുമെന്ന് ഗവര്‍ണര്‍ പാര്‍സല്‍ പറഞ്ഞു. ഗവര്‍ണറുടെ തെരഞ്ഞെടുപ്പ് സമ്മേളനങ്ങള്‍ അനിശ്ചിതമായി മാറ്റിവച്ചിട്ടുണ്ട്. റിപ്പബ്ലിക്കന്‍ സംസ്ഥാനമായ മിസോറിയില്‍ ട്രംപിന്റെ വിജയത്തിനുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഗവര്‍ണര്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here