gnn24x7

പത്തൊമ്പതാമത്തെ വയസില്‍ ഇരട്ട നരഹത്യ നടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി – പി.പി. ചെറിയാന്‍

0
164
gnn24x7

Picture

ഇന്ത്യാന: ഭാര്യാഭര്‍ത്താക്കന്മാരായ രണ്ട് യൂത്ത് മിനിസ്റ്റേഴ്‌സിനെ തട്ടിക്കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തുകയും, ശരീരം കാറിനകത്തിട്ട് തീ കൊളുത്തുകയും ചെയ്ത കേസില്‍ ടെക്‌സസില്‍ നിന്നുള്ള ക്രിസ്റ്റഫര്‍ ആന്‍ഡ്രെ വയല്‍വറുടെ (40) വധശിക്ഷ സെപ്റ്റംബര്‍ 24 വ്യാഴാഴ്ച വൈകിട്ട് ഇന്ത്യാന ഫെഡറല്‍ ജയിലില്‍ നടപ്പാക്കി.

യുവ ദമ്പതിമാരായ ടോഡും (26), സ്റ്റെയ്‌സി ബാഗ്‌ലെയും (26) ഒരുമിച്ച് കില്ലിന്‍ ഗ്രെയ്‌സ് ക്രിസ്ത്യന്‍ സെന്ററില്‍ നടക്കുന്ന റിവൈവല്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ഇവരെ പോര്‍ട്ട് ഹൂഡിലെ വിജനായ സ്ഥലത്തുവച്ച് തോക്കു ചൂണ്ടി ഇരുവരോടും കാറിന്റെ ട്രങ്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഇവരുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടാനായിരുന്നു പദ്ധതി. ഇതിനിടയില്‍ സ്റ്റെയ്‌സിയുടെ വിവാഹമോതിരം പ്രതികള്‍ കൈക്കലാക്കിയിരുന്നു. പിന്നീട് ടോഡിന്റെ തലയ്ക്കും, സ്റ്റെയിസിയുടെ മുഖത്തും ക്രിസ്റ്റഫര്‍ നിറയൊഴിച്ചു. തുടര്‍ന്നു കാറിനു ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് തീകൊളുത്തി.

1999-ലായിരുന്നു സംഭവം. അന്നേദിവസം തന്നെ പ്രതികളെ പോലീസ് പിടികൂടി. ക്രസ്റ്റഫര്‍, ബ്രണ്ടന്‍ എന്നിവരും മറ്റു രണ്ടുപേര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. ക്രിസ്റ്റഫറിനും, ബ്രാണ്ടനും വധശിക്ഷ വിധിച്ചു. മറ്റു പ്രതികള്‍ക്ക് ജയില്‍ ശിക്ഷയും, ബ്രാണ്ടന്റെ വധശിക്ഷയ്ക്കുള്ള തീയതി നിശ്ചയിച്ചിട്ടില്ല.

കുറ്റകൃത്യം നടത്തുമ്പോള്‍ ക്രിസ്റ്റഫറിനു 19 വയസേയുള്ളുവെന്നും, ശരിയായ ബുദ്ധിവികാസം ഇല്ലായിരുന്നുവെന്നും പ്രതിഭാഗം അറ്റോര്‍ണി വാദിച്ചു. എന്നാല്‍ ഇവരുടെ വാദഗതി കോടതി നിരാകരിച്ചു.

ഫെഡറല്‍ ഗവണ്‍മെന്റ് വധശിക്ഷ പുനരാരംഭിച്ചശേഷം ആദ്യ വധശിക്ഷ ലഭിക്കുന്ന കറുത്തവര്‍ഗക്കാരനാണ് ക്രിസ്റ്റഫര്‍. രണ്ടു ദിവസം മുമ്പാണ് മറ്റൊരു പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ ജയിലിനു മുന്നില്‍ ക്രിസ്റ്റഫറിന്റെ മാതാവ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. വധശിക്ഷ ഒഴിവാക്കുന്നതിനു സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതോടെ ശിക്ഷ നടപ്പാക്കുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here