gnn24x7

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി

0
326
gnn24x7

പി പി ചെറിയാന്‍

ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ഫെബ്രു 27 ഞായറാഴ്ച വൈകിട്ട് 2 മുതല്‍ വെർച്യുൽ പ്ലാറ്റുഫോമിൽ സംഘടിപ്പിച്ച ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി.

ഡാളസ്സിലെ അറിയപ്പെടുന്ന ഐ ആര്‍ എസ് ഓഡിറ്റര്‍ ഹരിപിള്ള നിലവിലുള്ള  2021 വർഷത്തെ ടാക്‌സിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചു. ടാക്‌സ് സെമിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നൽകുകയും ചെയ്തു. ചർച്ചയിൽ  ,ജോസ് ഓച്ചാലിൽ ,അനശ്വർ മാമ്പിള്ളി, ഷിജു അബ്രാഹാം ,എൽസി മത്യു , സിജു വി ജോർജ് ,നരേന്ദ്രൻ, പീറ്റർ നെറ്റോ ,രാജൻ ഐസക് ,,ജോയ്‌ആന്റണി , സെബാസ്റ്റിയൻ പ്രാക്കുഴി , പ്രദീപ് നാഗനൂലിൽ , ടോമി നെല്ലുവേലി ,ഡാനിയേൽ കുന്നേൽ ,കോശി പണിക്കർ ,ഷിബു ജെയിംസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ സ്വാഗതവും ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെക്രട്ടറി ജോർജ് ജോസഫ് വിലങ്ങോലിൽ നന്ദിയും പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here