gnn24x7

കൊവിഡിനെതിരെ പോരാടുന്നതില്‍ അമേരിക്ക വളരെയധികം മുന്നിലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

0
141
gnn24x7

വാഷിംഗ്ടണ്‍: കൊവിഡിനെതിരെ പോരാടുന്നതില്‍ അമേരിക്ക വളരെയധികം മുന്നിലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേസമയം ഇന്ത്യ കൊവിഡിനെ നേരിടുന്നതില്‍ കാര്യമായ പ്രശ്‌നമുണ്ടെന്നും ചൈനയില്‍ കൊവിഡ് രോഗികള്‍ വീണ്ടും വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

‘കൊവിഡിനെ നേരിടുന്നതില്‍ നമ്മള്‍ കാര്യങ്ങള്‍ വളരെയധികം നന്നായി ചെയ്യുന്നുണ്ട്. മറ്റേതൊരു രാജ്യം പ്രവര്‍ത്തിച്ചതിനേക്കാളും നന്നായി നമ്മള്‍ കാര്യങ്ങള്‍ ചെയ്തു വെന്നാണ് എനിക്ക് തോന്നുന്നത്. എന്താണിപ്പോള്‍ സംഭവിക്കുന്നതെന്നത് സംബന്ധിച്ച് ഒന്ന് നോക്കിയാല്‍ തന്നെ നിങ്ങള്‍ക്ക് ഇത് മനസിലാകും,’ ട്രംപ് പറഞ്ഞു.

വലിയ രാജ്യങ്ങളെ വെച്ച് നോക്കുമ്പോള്‍ അമേരിക്ക മികച്ച രീതിയിലാണ് കൊവിഡിനെ നേരിടുന്നതെന്നും ട്രംപ് പറഞ്ഞു.

‘നിങ്ങള്‍ മറക്കരുത് നമ്മള്‍ ചൈനയെക്കാളും ഇന്ത്യയെക്കാളും വലുതാണെന്ന കാര്യം മറക്കരുത്. ചൈനയില്‍ ഇപ്പോള്‍ വലിയ തോതില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. ഇന്ത്യയ്ക്ക് വലിയൊരു പ്രശ്‌നമുണ്ട്. മറ്റു രാജ്യങ്ങള്‍ക്കും പ്രശ്‌നമുണ്ട്,’ ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

60 മില്യണ്‍ ജനങ്ങളെ അമേരിക്കയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയെന്നും ട്രംപ് പറഞ്ഞു.

‘മറ്റൊരു രാജ്യവും ഇതുപോലെ ചെയ്തിട്ടില്ല. 60 മില്യണ്‍ ജനങ്ങളെ നമ്മള്‍ പരിശോധനയ്ക്ക് വിധേയമാക്കി,’ ട്രംപ് പറഞ്ഞു.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 18,55,745 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. ചൊവ്വാഴ്ചമാത്രം 52,050 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അതേസമയം ചൈനയില്‍ പുതുതായി കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങി. ചൊവ്വാഴ്ച 36 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ മാസത്തോടെ തന്നെ ചൈനയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം 100 കടന്നു.

അമേരിക്കയാണ് കൊവിഡ് വ്യാപനത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന രാജ്യം.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here