gnn24x7

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് അന്തരിച്ചു

0
334
gnn24x7

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങ് (87) കൊവിഡ് ബാധിച്ചു അന്തരിച്ചു. ഡിസംബർ അവസാനമാണ് ലാറി കിങിനെ കോവിഡ് ബാധയെ തുടർന്ന് ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടൈപ്പ് 2 പ്രമേഹരോ​ഗമുണ്ടായിരുന്ന ലാറി കിങിന് ശ്വാസകോശാർബു​ദവും ഉണ്ടായിരുന്നു.

ലാറി കിങ് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസര്‍ അറാഫത്ത്, വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിയ ലോക നേതാക്കളുമായി ലാറി കിങ് നടത്തിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

25 കൊല്ലത്തോളം തുടര്‍ച്ചയായി അവതരിപ്പിച്ച ‘ലാറി കിങ് ലൈവ്‌’ ഏറെ പ്രേക്ഷകരുള്ള ഒരു പരിപാടിയായിരുന്നു.

gnn24x7