gnn24x7

വാഹന നിയമം ലംഘിച്ചാല്‍ ഇന്‍ഷൂറന്‍സ് പ്രീമിയം കൂടും : പുതിയ നിയമങ്ങളുമായി എം.വി.ഡി

0
272
gnn24x7

മുംബൈ: വാഹനം റോഡില്‍ ഓടിക്കുന്നത് കൂടുതല്‍ മാന്യമാക്കാനും നിയമാനുസൃതമാക്കാനും സുരക്ഷിതമാക്കാനും നിയമങ്ങള്‍ കര്‍ശനമാവുന്നു. ഇനി റോഡിലെ പിഴകളും ചാര്‍ജ്ജുകളും നേരിട്ട് വാഹന ഇന്‍ഷൂറന്‍സ് പ്രീമിയത്തെ ആയിരിക്കും ബാധിക്കുക. ഇന്‍ഷൂറന്‍സിനെ ഗതാഗതനിയമലംഘനങ്ങളുമായി ബന്ധിപ്പിച്ച് പ്രീമിയം നിശ്ചയിക്കാന്‍ ഇന്‍ഷൂറന്‍സ് നിയന്ത്രണ അതോറിറ്റി ഐ.ആര്‍.ഡി.എ. കരട് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറക്കിക്കൊണ്ടിരിക്കുന്നു.

ഇത് കൂടുതലായും ജനങ്ങളുടെ സുരക്ഷമാത്രം മുന്‍നിര്‍ത്തിയാണ് ഇത്തരം നിയമങ്ങള്‍ കര്‍ശനമാക്കുന്നത് എന്നാണ് അഭിപ്രായം. ഇതിന്റെ പഠനത്തിനായി നിയോഗിച്ച പ്രവര്‍ത്തക സമിതിയുടെ റിപ്പോര്‍ട്ട് അഭിപ്രായത്തിനായി ഐ.ആര്‍.ഡി.എ പ്രസിദ്ധികരിച്ചു. ഓരോ നിയമലംഘടനത്തിനും ഓരോ തരത്തിലായരിക്കും പോയിന്റുകള്‍ നിശ്ചയിക്കുന്നത്. അതില്‍ മദ്യപിച്ച് വാഹനമോടിക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ പോയിന്റ്. അത് 100 പോയിന്റ് ചാര്‍ജ്ജ് ചെയ്യും.

നിലവിലുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ്, വ്യക്തിഗത അപകട ഇന്‍ഷൂറന്‍സ്, വാഹന നാശം തുടങ്ങിയവയില്‍ വാഹന ഉടമ ലംഘനം നടത്തിയാല്‍ ഗതാഗതഗനിയമത്തിന്റെ ഗൗരവമനുസരിച്ച് പ്രീമിയം നിശ്ചിയിക്കപ്പെടും. ഇനി വാഹന ഉടമ ശ്രദ്ധിക്കാതെ ഡ്രൈവര്‍ വാഹനം ഓടിച്ചാലും ഇതു തന്നെ ആയിരിക്കും സ്ഥിതി എന്ന് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

എന്നാല്‍ വാഹനം രണ്ടാമതൊരാള്‍ വാങ്ങിക്കുമ്പോള്‍ മുന്‍കാല ചരിത്രം മുഴുവന്‍ ഒഴിവാക്കും. എന്നാല്‍ പുതിയ സംവിധാനത്തില വിവരശേകരണത്തിനും നിയന്ത്രണത്തിനും പുതിയ ഇന്‍ഫര്‍മേഷന്‍സ് ഇന്‍ഷൂറന്‍സ് ബ്യൂറോയെ ചുമതലപ്പെടുത്തും. തുടക്കത്തില്‍ ഇത് ഡല്‍ഹിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലെത്തി നിയമലംഘനം നടത്തിയാലും ഉടമയ്ക്ക് ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ ഇതുള്‍പ്പെടും.

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 100, അപകടകരമായ റാഷ് ഡ്രൈവിംഗ് (ബൈക്ക്, കാര്‍) 90, പോലീസിനെ ധിക്കരിക്കല്‍ 90, അതിവേഗം 80, ഇന്‍ഷൂറന്‍സും ഡ്രൈവിങ് ലൈസന്‍സും ഇല്ലാതെയുള്ള ഡ്രൈവിങ് 70, തെറ്റായ ട്രാക്ക് 60, അപകടകരമായ വസ്തുക്കള്‍ വാഹനത്തില്‍ കയറ്റുന്നത് 50, ട്രാഫിക് സിഗ്‌നല്‍ ലംഘിക്കുന്നത് 50, അമിതഭാരം കയറ്റുന്നത് 40, സുരക്ഷാനിയമലംഘം നടത്തുന്നത് 30, നിയമവിരുദ്ധമായി വാഹനം രൂപമാറ്റം വരുത്തല്‍ 20, പാര്‍ക്കിങ് നിയമലംഘനം 10 എന്നിവയാണ് വിവിധ പോയിന്റുകള്‍. ചില സന്ദര്‍ഭത്തില്‍ ഇത്തരം കാര്യങ്ങള്‍ ഒരുമിച്ചും ചാര്‍ജ്ജ് ചെയ്യപ്പെടാം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here