gnn24x7

കോവിഡ് -19 വ്യാപനം: റെസ്റ്റോറന്റുകൾക്ക് ദുബായ് പുതിയ നിയമങ്ങൾ പാസാക്കി

0
273
gnn24x7

ദുബായ്: കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് ദുബായ് അധികൃതർ കഫേകളിലും റെസ്റ്റോറന്റുകളിലും 2 മുതൽ 3 മീറ്റർ വരെ അകലം പാലിക്കണമെന്നും, റെസ്റ്റോറന്റുകളിൽ ഒരു ടേബിളിൽ 10 പേരും Cafe-കളിൽ 4 പേരും മാത്രമേ പാടുള്ളൂ എന്നിവ സംബന്ധിച്ച നിയമങ്ങൾ കർശനമാക്കി.

വിവാഹങ്ങൾ, സാമൂഹിക പരിപാടികൾ, സ്വകാര്യ പാർട്ടികൾ എന്നിവയ്ക്ക് ബന്ധുക്കൾക്ക് ഹാജരാകുന്നത് ഹോട്ടലിൽ അല്ലെങ്കിൽ വീട്ടിലായാലും പരമാവധി 10 പേർക്ക് മാത്രമായി പരിമിതപ്പെടുത്തി എന്ന് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറിൻറെ സുപ്രീം കമ്മിറ്റി അറിയിച്ചു. ഇത് ജനുവരി 27 മുതൽ പ്രാബല്യത്തിൽ വരും എന്നും അധികൃതർ കൂട്ടിച്ചേർത്തു.

ദുബായിൽ റെസ്റ്റോറന്റുകളിലും ബിച്ചുകളിലുമായി നടക്കുന്ന ഡി ജെ ,ലൈവ് ബാൻഡ് തുടങ്ങിയ പരിപാടികൾ താല്ക്കാലികമായി നിരോധിച്ചുവെന്ന് ടൂറിസം വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ചയിൽ 3,552 കോവിഡ് -19 കേസുകളാണ് യുഎഇ റിപ്പോർട്ട് ചെയ്തത്. പൊതു ജനത്തിന്റെ സുരക്ഷയെ തുടർന്നാണ് വിനോദ പരിപാടികൾക്ക് വിലക്കേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here