അമേരിക്കയിലുണ്ടായ വെടിവയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. യൂണിവേഴ്സ്റ്റി ഓഫ് നെവാഡ ലാസ് വേഗസ് കാമ്പസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചയ്‌ക്ക് ഒരുമണിയോടെയായിരുന്നു ആക്രമണം. തോക്കുധാരിയായ അക്രമി കാമ്പസിലെത്തി വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വിദ്യാർഥികളെ കാമ്പസിൽ നിന്നും ഒഴിപ്പിച്ചു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ ഔദ്യോഗിക വിശദാംശങ്ങൾ വ്യക്തമല്ല.
വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. നിലവിൽ കാമ്പസിൽ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. കാമ്പസിലുണ്ടായ വെടിവയപ്പിനെതുടർന്ന് പ്രദേശത്തെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സർവ്വകലാശാലയുടെ ബിസിനസ് സ്കൂൾ സ്ഥിതി ചെയ്യുന്ന കെട്ടിടമായ ബീം ഹാളിന്റെ നാലാം നിലയിലാണ് വെടിവയ്പ്പ് ആരംഭിച്ചതെന്നും പിന്നീട് മറ്റ് നിലകളിലേക്ക് മാറി.
വെള്ളിയാഴ്ച വരെ സർവകലാശാല അടച്ചിടുമെന്ന് പോലീസ് അറിയിച്ചു.ലാസ് വെഗാസ് സ്ട്രിപ്പിൽ നിന്ന് 2 മൈലിൽ താഴെ കിഴക്കായി സ്ഥിതി ചെയ്യുന്ന UNLV കാമ്പസിൽ ഏകദേശം 25,000 ബിരുദധാരികളും 8,000 ബിരുദാനന്തര ബിരുദധാരികളും ഗവേഷണ വിദ്യാർത്ഥികളുമുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb