gnn24x7

ഓണ്‍ലൈന്‍ പഠനത്തിലുള്ള വിദേശ വിദ്യാര്‍ത്ഥികളെ പുറത്താക്കല്‍; യു.എസ് ഫെഡറല്‍ ഏജന്‍സികള്‍ക്കെിരെ കോടതിയില്‍ കേസുമായി ഹാര്‍വാര്‍ഡും മസാച്ചുസെറ്റ്‌സും

0
184
gnn24x7

ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ ക്ലാസുകള്‍ സ്വീകരിക്കുന്ന അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികളോട് സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള നിര്‍ദ്ദശത്തില്‍ യു.എസ് ഫെഡറല്‍ ഏജന്‍സികള്‍ക്കെിരെ കോടതിയില്‍ കേസുമായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യും. ഡിപാര്‍ട്‌മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി വകുപ്പിനെതിരെയും ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിനെതിരെയും ആണ് പരാതി. ബോസ്റ്റണ്‍ ജില്ലാ കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യുന്ന വിദേശ വിദ്യാര്‍ത്ഥികളെ രാജ്യത്ത് തുടരാനനുവദിക്കാത്ത മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറണമെന്നാണ് പരാതിയില്‍ പറയുന്നത്.

ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യുക്തിസഹമല്ലെന്നും ഏകപക്ഷീയവും നിയമവിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ രാജ്യം വിടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചിരിക്കുന്നത്.

നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തേടുന്ന അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ ഒന്നുകില്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ നേരിട്ട് പഠനം സാധ്യമാവുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.

ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഗസ്റ്റില്‍ തുടങ്ങാനിരിക്കുന്ന സെമസ്റ്ററിനുള്ള ( falll semester) വിദ്യാര്‍ത്ഥികളുടെ വിസ അനുവദിക്കില്ലെന്നും ഐ.സി.ഇ പ്രസ്താവനയില്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here